ബു​ദ്ധ​ദേ​വ് ദാ​സ് ഗു​പ്ത പു​ര​സ്കാ​രം ശ്രീ​ജി​ത്ത് മാ​രി​യി​ലി​ന്
Thursday, August 18, 2022 12:21 AM IST
പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം ച​ട്ട​ന്പി​സ്വാ​മി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2021- 22 ലെ ​ബു​ദ്ധ​ദേ​വ് ദാ​സ് ഗു​പ്ത പു​ര​സ്കാ​രം ശ്രീ​ജി​ത്ത് മാ​രിയി​ലി​ന് ല​ഭി​ച്ചു. മ​ഹാ​കാ​ല​ൻ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ സം​വി​ധാ​ന​മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. വി​ഷ്ണു​ലോ​കം വി​നോ​ദ്, മോ​നി നാ​വാ​യി​ക്കു​ളം, ഷി​നു ബി. ​കൃ​ഷ്ണ​ൻ, അ​നീ​ഷ് ച​ന്ദ്ര​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് പു​ര​സ്കാ​ര​ത്തി​ന് ശ്രീ​ജി​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ല്കി.
നെ​ടു​മു​ടി​വേ​ണു- മീ​ഡി​യ ഹ​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം ആ​ൻ​ഡ് ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ലി​ൽ മ​ഹാ​കാ​ല​നി​ലെ അ​ഭി​ന​യ, സം​വി​ധാ​യ​ക മി​ക​വി​നു​ള്ള ജൂ​റി പു​ര​സ്കാ​ര​വും ശ്രീ​ജി​ത്ത് മാ​രി​യി​ലി​ന് ല​ഭി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് പി​രാ​യി​രി ക​ണ്ണോ​ട്ടു​കാ​വ് സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്ത് കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്

നെന്മാ​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.