പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും മു​ട​ങ്ങി
Thursday, August 18, 2022 12:21 AM IST
ഒ​റ്റ​പ്പാ​ലം:​ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും മു​ട​ങ്ങി. ജൂ​ലാ​യി​ലെ ശ​ന്പ​ളം പ​തി​നാ​റാം തീയ​തി ക​ഴി​ഞ്ഞി​ട്ടും കി​ട്ടി​യി​ട്ടി​ല്ല​ന്നാ​ണ് പ​രാ​തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും എം​സിഎ​ഫ് പ​ദ്ധ​തി ജീ​വ​ന​ക്കാ​ര​നും ശ​ന്പ​ളം മു​ട​ങ്ങി.
ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും ശ​ന്പ​ളം വൈ​കി​യി​രു​ന്നു. വ​രു​മാ​നം​കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്താ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ഗ്രാ​ന്‍റു​പ​യോ​ഗി​ച്ചാ​ണ് ശ​ന്പ​ളം​ കൊ​ടു​ക്കു​ന്ന​ത്. മാ​സം ആ​റു​ല​ക്ഷ​ത്തോ​ള​മാ​ണ് ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്ന​ത്. പ​ത്തു​ല​ക്ഷം ഗ്രാ​ന്‍റ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ശ​ന്പ​ള​വും നി​ത്യ​ച്ചെ​ല​വു​ക​ളും ന​ട​ത്താ​നാ​കൂ. പ​ണ​മ​ട​യ്ക്കാ​ത്ത​തി​ൽ വൈ​ദ്യു​തി​ക​ണ​ക്ഷ​നും വേ​ർ​പെ​ടു​ത്തു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് ത​ത്കാ​ലം അ​ട​ച്ചു ര​ക്ഷ​പ്പെ​ട്ടു. ശ​ന്പ​ളം​മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ സ്ഥ​ലം​മാ​റ്റ​ത്തി​നു ശ്ര​മി​ക്ക​യാ​ണ്. സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് തി​ക​യാ​ത്ത​തി​നാ​ലാ​ണ് ശ​ന്പ​ളം വൈ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.