രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ ഏഞ്ച​ൽ​സ് മീ​റ്റ് ന​ട​ത്തി
Friday, August 19, 2022 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച കു​രു​ന്നു​ക​ളു​ടെ സം​ഗ​മം എ​ഞ്ച​ൽ​സ് മീ​റ്റ് ന​ട​ത്തി. രാ​മ​നാ​ഥ​പു​രം രൂ​പ​ത അ​ജ​പാ​ല​ന കേ​ന്ദ്ര​മാ​യ സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.
വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ഏ​ഞ്ച​ൽ​സ് മീ​റ്റ് ആ​രം​ഭി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ജോ​ർ​ജ് ന​രി​ക്കു​ഴി കു​ട്ടി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​മാ​യി 200 ഓ​ളം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ​മാ​രും വി​ശ്വാ​സ പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ത്തു.
ഈ​ശോ​യ്ക്കി​ഷ്ട​മു​ള്ള കു​ട്ടി​ക​ളാ​യി ജീ​വി​ക്ക​ണ​മെ​ന്നും ഒ​രി​ക്ക​ലും തെ​റ്റി​ന്‍റെ വ​ഴി​യി​ലേ​ക്ക് പോ​ക​രു​തെ​ന്നും ദി​വ്യ​കാ​രു​ണ്യ അ​നു​ഭ​വം മു​ട​ങ്ങാ​തെ സ്വീ​ക​രി​ക്കാ​ൻ ഉ​ള്ള തീ​ക്ഷ്ണ​ത കു​ഞ്ഞു​ങ്ങ​ളി​ലു​ണ്ടാ​ക​ണ​മെ​ന്നും മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് കു​ഞ്ഞു​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.
തുട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് മെമ​ന്‍റൊ സ​മ്മാ​നി​ച്ചു. തി​രുബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​ർ ഫാ.​ ടോ​മി പു​ന്ന​ത്താ​ന​ത്ത് സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ൽ, തി​രു​ബാ​ല​സ​ഖ്യം ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷി​ൻ​സി സി​എം​സി ന​ന്ദി പ​റ​ഞ്ഞു.