വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യു​ടെ ഘാ​ത​ക​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നിയോഗിച്ചു
Saturday, April 20, 2019 10:47 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യു​ടെ ഘാ​ത​ക​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ശൗ​രി​പ്പാ​ള​യം മീ​നാ എ​സ്റ്റേ​റ്്ര ഇ​ന്ദ്രാ​ന​ഗ​ർ പ​ര​ന്താ​മ​ൻ (37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ത്ത​ന്നൂ​ർ ചെ​ട്ടി​പ്പാ​ള​യം റോ​ഡി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ വ​ച്ച് ക​ഴി​ഞ്ഞ 18ന് ​മു​ഖം മു​റ​ച്ചെ​ത്തി​യ നാ​ലം​ഗ​സം​ഘം പ​ര​ന്താ​മ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.
പ​ര​ന്താ​മ​ന്‍റെ ഘാ​ത​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സെ​ഡ്രി​ക് മാ​നു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി എ​സ്ഐ​മാ​രാ​യ ശാ​സ്താ, ക​ന്ദ​സ്വാ​മി, ജ്ഞാ​ന​ശേ​ഖ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു. ഇ​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല​യാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.