ആലത്തൂർ, പാലക്കാട് മ​ണ്ഡ​ല​ങ്ങ​ളി​ലായി ആകെ 25,85,151 വോ​ട്ട​ർ​മാ​ർ
Monday, April 22, 2019 12:34 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 25, 85,151 വോ​ട്ട​ർ​മാ​ർ. പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 13,20,680, ആ​ല​ത്തൂ​രി​ൽ 12, 64, 471 വോ​ട്ട​ർ​മാ​ർ. പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ, പാ​ല​ക്കാ​ട് എ​ന്നീ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​ണ് പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക. പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 6,45,012 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,75,663 സ്ത്രീ ​വോ​ട്ട​ർ​മാ​രും അ​ഞ്ച് ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ത​രൂ​ർ, ചി​റ്റൂ​ർ, നെന്മാ​റ, ആ​ല​ത്തൂ​ർ, ചേ​ല​ക്ക​ര, കു​ന്നം​ക്കു​ളം, വ​ട​ക്കാ​ഞ്ചേ​രി എ​ന്നീ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ 6,18,629 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,45,838 സ്ത്രീ ​വോ​ട്ട​ർ​മാ​രും മൂ​ന്ന് ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും മ​റ്റു​ള്ള വി​ഭാ​ഗ​ത്തി​ൽ ഒ​രു വോ​ട്ട​റു​മാ​ണു​ള്ള​ത്.

ക​ന്നി വോ​ട്ട​ർ​മാ​ർ 41817

ജി​ല്ല​യി​ൽ പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​മാ​യി 41817 ക​ന്നി വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 23306 പു​രു​ഷ​ൻ​മാ​രും, 18510 സ്ത്രീ​ക​ളും ഒ​രു ട്രാ​ൻ​സ് ജെ​ൻ​ഡ​റു​മാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ന്നി വോ​ട്ട​ർ​മാ​ർ ഉ​ള്ള​ത് തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും (4565) കു​റ​വ് ആ​ല​ത്തൂ​ർ(2613) മ​ണ്ഡ​ല​ത്തി​ലു​മാ​ണ്.

സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​വ​ർ

പാ​ല​ക്കാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്പ​തും ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​റും സ്ഥാ​നാ​ർ​ത്ഥി​ക​ളു​മാ​ണ് മ​ത്സ​രം​ഗ​ത്തു​ള്ള​ത്. പാ​ല​ക്കാ​ട് ലോ​ക​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ ( കോ​ൺ​ഗ്ര​സ്), എം.​ബി. രാ​ജേ​ഷ് (സി​പി​എം), സി.​കൃ​ഷ്ണ​കു​മാ​ർ ( ബി​ജെ​പി) , ഹ​രി അ​രു​ന്പി​ൽ (ബി​എ​സ്പി), തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ (എ​സ്.​ഡി.​പി.​ഐ) , സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ സി.​ച​ന്ദ്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് പാ​ലോ​ളം, രാ​ജേ​ഷ് എ​ന്നി​വ​ർ ത​മ്മി​ലാ​ണ് മ​ത്സ​രം.
ആ​ല​ത്തൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് ( കോ​ൺ​ഗ്ര​സ്), ഡോ.​പി.​കെ. ബി​ജു ( സി​പി​എം), ടി.​വി.​ബാ​ബു (ബി​ഡി​ജെ​എ​സ്), ഡോ.​ജ​യ​ൻ.​സി.​കു​ത്ത​ന്നൂ​ർ (ബി​എ​സ്പി) സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ കൃ​ഷ്ണ​ൻ​കു​ട്ടി കു​നി​ശ്ശേ​രി, അ​ഡ്വ.​പ്ര​തീ​പ്കു​മാ​ർ പി.​കെ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് മ​ത്സ​രം.

2110 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും സു​ഗ​മ​മാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ൽ ജി​ല്ല​യി​ൽ 1025 ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി 2110 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 88 ഇ​ട​ങ്ങ​ളി​ലാ​യി 155 ബൂ​ത്തു​ക​ൾ.​പ​ട്ടാ​ന്പി​യി​ൽ 83 ലൊ​ക്കേ​ഷ​നു​ക​ളി​ൽ162 ബൂ​ത്തു​ക​ൾ. ഷൊ​ർ​ണൂ​രി​ൽ 108 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 208 ബൂ​ത്തു​ക​ൾ. ഒ​റ്റ​പ്പാ​ല​ത്ത് 102 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 211 ബൂ​ത്തു​ക​ൾ ഉ​ണ്ട്.
കോ​ങ്ങാ​ട് 79 ലൊ​ക്കേ​ഷ​നു​ക​ളി​ൽ ആ​യി 172 ബൂ​ത്തു​ക​ൾ, മ​ണ്ണാ​ർ​ക്കാ​ട് 92 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 181 ബൂ​ത്തു​ക​ൾ. മ​ല​ന്പു​ഴ​യി​ൽ 90 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 216 ബൂ​ത്തു​ക​ൾ .പാ​ല​ക്കാ​ട് 81 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 180 ബൂ​ത്തു​ക​ൾ ആ​ണു​ള്ള​ത്. ത​രൂ​രി​ൽ 70 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 148 ബൂ​ത്തു​ക​ൾ. ചി​റ്റൂ​രി​ൽ 73 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 156 ബൂ​ത്തു​ക​ൾ. നെന്മാ​റ​യി​ൽ 89 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 172 ബൂ​ത്തു​ക​ൾ. ആ​ല​ത്തൂ​രി​ൽ 70 ലൊ​ക്കേ​ഷ​നു​ക​ളി​ൽ 149 ബൂ​ത്തു​ക​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ത്.
3283 ബാ​ല​റ്റി​ംഗ് യൂ​ണി​റ്റു​ക​ൾ
പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ൽ ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത് 3283 ബാ​ല​റ്റി​ങ് യൂ​ണി​റ്റു​ക​ൾ. ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തും ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​ച്ച​തു​ൾ​പ്പെ​ടെ​യു​മാ​ണ് 3283 യൂ​ണി​റ്റു​ക​ൾ. കൂ​ടാ​തെ 2713 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 2951 വി​വി​പാ​റ്റു​ക​ളും ജി​ല്ല​യി​ൽ സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

തി​രി​ച്ച​റി​യ​ൽ രേ​ഖ​

വോ​ട്ട് ചെ​യ്യാ​ൻ വോ​ട്ടേ​ഴ്സ് സ്ലി​പി​നോ​ടൊ​പ്പം ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​കൂ​ടി നി​ർ​ബ​ന്ധം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച 11 ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക. പാ​സ് പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സം​സ്ഥാ​ന കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും ഫോ​ട്ടോ പ​തി​ച്ച സ​ർ​വ്വീ​സ് തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക് പോ​സ്റ്റോ​ഫീ​സ് പാ​സ്ബു​ക്കു​ക​ൾ, പാ​ൻ കാ​ർ​ഡ്, നാ​ഷ​ണ​ൽ പോ​പ്പു​ലേ​ഷ​ൻ ര​ജി​സ്റ്റ​ർ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ്, എം.​എ​ൻ.​ആ​ർ.​ഇ.​ജി.​എ. തൊ​ഴി​ൽ കാ​ർ​ഡ്, കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ രേ​ഖ, എം.​പി, എം.​എ​ൽ.​എ, എം.​എ​ൽ.​സി (മെം​ബ​ർ ഓ​ഫ് ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ൽ​സ്) എ​ന്നി​വ​രു​ടെ ഒൗ​ദ്യോ​ഗി​ക രേ​ഖ, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു രേ​ഖ ഉ​പ​യോ​ഗി​ക്കാം. പ്ര​വാ​സി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി നി​ർ​ബ​ന്ധ​മാ​യും അ​സ്സ​ൽ പാ​സ്പോ​ർ​ട്ട് ക​രു​ത​ണം.വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ബാ​ങ്കു​ക​ളി​ലെ​യോ പോ​സ്റ്റോ​ഫീ​സു​ക​ളി​ലെ​യോ ഫോ​ട്ടോ​പ​തി​ച്ച പാ​സ്ബു​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ പാ​സ്ബു​ക്കു​ക​ൾ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

അ​തീ​വ സു​ര​ക്ഷ

ജി​ല്ല​യി​ലെ പ്ര​ശ്ന​ബാ​ധ്യ​ത, പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം. നി​ല​വി​ൽ ജി​ല്ല​യി​ൽ 26 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും 160 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 20, മ​ല​ന്പു​ഴ​യി​ൽ ര​ണ്ട്, കോ​ങ്ങാ​ട് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ എ​ണ്ണം. എ​ല്ലാ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും മൈ​ക്രോ ഒ​ബ്സ​ർ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്തി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​റു​ടെ​യും ചി​ത്രം പ​ക​ർ​ത്തും. ഇ​തി​നാ​യി വീ​ഡി​യോ​ഗ്രാ​ഫ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തും.
ജി​ല്ല​യി​ലെ 160 പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ലും വെ​ബ് ക്യാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. തൃ​ത്താ​ല അ​ഞ്ച്, പ​ട്ടാ​ന്പി എ​ട്ട്, ഷൊ​ർ​ണൂ​ർ 12, ഒ​റ്റ​പ്പാ​ലം 20, കോ​ങ്ങാ​ട് 12, മ​ണ്ണാ​ർ​ക്കാ​ട് 14, മ​ല​ന്പു​ഴ 16, പാ​ല​ക്കാ​ട് 12, ത​രൂ​ർ 14, ചി​റ്റൂ​ർ 15, നെ·ാ​റ 17, ആ​ല​ത്തൂ​ർ 15 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളു​ടെ എ​ണ്ണം.

ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ൾ

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പൊ​തു ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് ഇ​ല​ക്ഷ​ൻ സെ​ൽ ന​ന്പ​രാ​യ 9497919946 ലേ​യ്ക്കോ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലെ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​രാ​യ 18004250492 ലേ​യ്ക്കോ വി​ളി​ച്ച് പൊ​തു​പ​രാ​തി​ക​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ബൂ​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രാ​യ 04912534011 ലും ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ടോ​ൾ​ഫ്രീ ന​ന്പ​റു​ക​ളാ​യ 1950, 18004250491 ന​ന്പ​റു​ക​ളി​ലേ​യ്ക്ക് വി​ളി​ക്കാം.