പോ​ളിംഗ് സാ​മ​ഗ്രി​ക​ൾ ബൂത്തുകളിലെത്തി
Monday, April 22, 2019 10:55 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും 2110 പോ​ളി​ങ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ 2110 ബൂ​ത്തു​ക​ളി​ലേ​ക്ക് ബാ​ല​റ്റ് യൂ​ണി​റ്റ്, ഇ​ല​ക്ട്രോ​ണി​ക്ക് വോ​ട്ടി​ങ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ അ​ട​ങ്ങി​യ തി​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ജി​ല്ല​യി​ലെ 12 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പാ​ല​ക്കാ​ട്, കോ​ങ്ങാ​ട്, മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് വി​ക്ടോ​റി​യ കോ​ളെ​ജ്, തൃ​ത്താ​ല, പ​ട്ടാ​ന്പി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പ​ട്ടാ​ന്പി നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ളെ​ജ്, ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഒ​റ്റ​പ്പാ​ലം എ​ൽ.​എ​സ്.​എ​ൻ.​ജി.​എ​സ്.​എ​സ്, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ൻ.​എ​സ്.​എ​സ് കെ.​പി.​ടി വി.​എ​ച്ച്.​എ​സ്.​എ​സ്, മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് നെ​ല്ലി​പ്പു​ഴ ഡി.​എ​ച്ച്.​എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ​ത​ത്.ചി​റ്റൂ​ർ, നെന്മാ​റ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ചി​റ്റൂ​ർ ഗ​വ. കോ​ളെ​ജ്, ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ആ​ല​ത്തൂ​ർ ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ.​എ​സ്.​എം.​എം എ​ച്ച.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.