സ്കൂ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്
Wednesday, June 26, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന കെ.​ടി.​എം ഹൈ​സ്ക്കൂ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മു​ൻ മ​ണ്ണാ​ർ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ സെ​ബാ​സ്റ്റ്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​നം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് 1949 ൽ ​കു​ന്ന​ത്താ​ട്ട് മാ​ട​ന്പ് സ്വ​രൂ​പം താ​ത്തു​ണ്ണി മൂ​പ്പി​ൽ നാ​യ​രാ​ണ് സ്ക്കൂ​ൾ സ്ഥാ​പി​ച്ച​ത്. മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി ടി.​ശി​വ​ദാ​സ​മേ​നോ​ൻ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വി.​സി എ.​ജ​യ​കൃ​ഷ്ണ​ൻ, മു​ൻ എം.​എ​ൽ.​എ മാ​രാ​യ ക​ല്ല​ടി മു​ഹ​മ്മ​ദ്, ക​ള​ത്തി​ൽ അ​ബ്ദു​ള്ള തു​ട​ങ്ങി കെ.​ടി.​എ​മ്മി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ നി​ര​വ​ധി​യാ​ണ്. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന മാ​നേ​ജ്മെ​ന്‍റ് ത​ർ​ക്കം 2017 ൽ​വീ​ണ്ടും ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ സ​ർ​ക്കാ​ർ സ്ക്കൂ​ളി​ന്‍റെ ചു​മ​ത​ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ സ്ക്കൂ​ൾ ബ​സ്, ദൈ​നം​ദി​ന പ്ര​വ​ർ​ത്തി​ക​ളു​ടെ ചി​ല​വു​ക​ൾ എ​ന്നി​വ അ​ധ്യാ​പ​ക​രാ​ണ് എ​ടു​ക്കു​ന്ന​ത്. സ്ക്കൂ​ളി​ൽ അ​ധി​ക ത​സ്തി​ക​യി​ലെ നി​യ​മ​ന​മോ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യോ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ഇ​ത് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ ബാ​ധി​ക്കു​ന്നു. 5 മു​ത​ൽ 10 വ​രെ ക്ലാ​സ്സു​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളും 40 അ​ധ്യാ​പ​ക​രും 4 അ​ന​ധ്യാ​പ​ക​രും നി​ല​വി​ലു​ണ്ട്. പ​രി​താ​പ​ക​ര​മാ​യ ഈ ​അ​വ​സ്ഥ സ്കൂ​ളി​നെ ഇ​ല്ലാ​താ​ക്കും. സ​ർ​ക്കാ​ർ കെ.​ടി.​എം സ്കൂ​ൾ ഏ​റ്റെ​ടു​ക്ക​മെ​ന്ന് ടി.​ആ​ർ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.