പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണം: 9593 വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ച് കെ എ​സ് ഇ ബി
Saturday, July 13, 2019 10:53 PM IST
പാലക്കാട്: ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ 9593 വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ കെ.​എ​സ്.​ഇ.​ബി പു​ന​സ്ഥാ​പി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. 2,87,79000 രൂ​പ​യാ​ണ് ഇ​തി​നാ​യി ചി​ല​വ​ഴി​ച്ച​ത്. 3135 പോ​സ്റ്റു​ക​ളും പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തു​മാ​യ 39 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും പു​ന​സ്ഥാ​പി​ച്ചു. പോ​സ്റ്റു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1,25,40000 രൂ​പ​യും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കാ​യി 39 ല​ക്ഷം രൂ​പ​യു​മാ​ണ് ചി​ല​വി​ട്ട​ത്.

550.89 കി​ലോ​മീ​റ്റ​റോ​ളം ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.2,75,44500 രൂ​പ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ചി​ല​വ​ഴി​ച്ചു. പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും പോ​സ്റ്റു​ക​ളും സ​മ​യോ​ചി​ത​മാ​യി പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.