വ​ർ​ദ്ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക് പി​ൻ​വ​ലി​ക്ക​ണം
Tuesday, July 16, 2019 12:47 AM IST
പാ​ല​ക്കാ​ട്: കെഎസ്ഇ​ബി അ​ന്യാ​യ​മാ​യി വ​ർ​ദ്ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ദ്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ദ്ധ​ന കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​നെ​യാ​ണ്. നി​ര​ക്ക് വ​ർ​ദ്ധ​ന​യോ​ടൊ​പ്പം ഒ​രു മ​ണി​ക്കൂ​ർ പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​വും പി​ൻ​വ​ലി​ക്ക​ണം.
ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​വെ​ന്നും, ട​ച്ചിം​ഗ്സ് വെ​ട്ട് എ​ന്ന പേ​രും പ​റ​ഞ്ഞ് മു​ന്ന​റി​യി​പ്പ് പോ​ലും ന​ൽ​കാ​തെ ദി​വ​സ​വും പ​ല പ്രാ​വ​ശ്യം വെ​ദ്യു​തി മു​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. ഇ​തു​മൂ​ലം വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന നി​ര​വ​ധി വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഉ​ൽ​പ്പാ​ദ​നം ന​ട​ത്താ​ൻ പ​റ്റാ​ത്ത​ത് കാ​ര​ണം ഉ​ണ്ടാ​കു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​മാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം വ്യാ​പാ​ര​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ന് ശാ​ശ്വ​ത​മാ​യ ഒ​രു പ​രി​ഹാ​രം കാ​ണ​ണം.
ഡാ​മി​ൽ വെ​ള്ളം കു​റ​വാ​ണെ​ന്ന ന്യാ​യം പ​റ​ഞ്ഞ് പൊ​തു​ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ക​ഐ​സ്ഇ​ബി​യു​ടെ ന​ട​പ​ടി​ക​ൾ ശ​രി​യ​ല്ല. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രി​ക്കാ​തെ ബ​ദ​ൽ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ആ​ർ​ജ്ജ​വം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വ​ണം.
സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​കു​തി​യി​ന​ത്തി​ലും, മ​റ്റ് ഫീ​സി​ന​ങ്ങ​ളി​ലു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വ​രു​മാ​ന​മാ​യി ന​ൽ​കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​ന് കൂ​ടി​യ നി​ര​ക്കി​ൽ വൈ​ദ്യു​തി ചാ​ർ​ജ്ജ് അ​ട​യ്ക്ക​ണം.
ഇ​ത് വ്യാ​പാ​രി വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​നോ​ട് കാ​ട്ടു​ന്ന ക​ടു​ത്ത അ​നീ​തി​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന നി​ര​ക്കി​ൽ വ്യാ​പാ​രി​വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​നും വൈ​ദ്യു​തി നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ നോ​ട്ട് നി​രോ​ധ​ന​ത്തി​ൽ നി​ന്നും മ​ഹാ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്നും നാ​ളി​തു​വ​രെ
മോ​ചി​ത​രാ​യി​ട്ടി​ല്ലാ​ത്ത, ക​ടു​ത്ത വ്യാ​പാ​ര മാ​ന്ദ്യം നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​വ്യാ​പാ​രി വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​ന് മേ​ൽ കെ.​എ​സ്.​ഇ.​ബി ന​ട​ത്തി​യി​ട്ടു​ള്ള നി​ര​ക്ക് വ​ർ​ദ്ധ​ന എ​ന്ന ഇ​രു​ട്ട​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.