വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി ത​ട്ടി​പ്പുന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, July 18, 2019 11:42 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​മേ​രി​ക്ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന മൂ​ന്നു യു​വാ​ക്ക​ളെ അ​മേ​രി​ക്ക​ൻ എം​ബ​സി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കു​നി​യ​മു​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
കു​നി​യ​മു​ത്തൂ​ർ ഇ​ട​യാ​ർ​പാ​ള​യം സ്മാ​ർ​ട്ട് ഡോ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ കു​നി​യ​മു​ത്തൂ​ർ അ​രു​ണ്‍​കു​മാ​ർ, ഇ​ന്ദ്ര​ന​ഗ​ർ അ​ശോ​ക്, ഇ​ട​യാ​ർ​പാ​ള​യം നി​വാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യാ​ണ് പ​രാ​തി.
ചെ​ന്നൈ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് കു​നി​യ​മു​ത്തൂ​ർ പോ​ലീ​സ് അ്ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​വ​രു​ടെ ത​ട്ടി​പ്പി​നു ആ​രെ​ല്ലാം ഇ​ര​യാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.