കെ.​എ​സ്.​മ​ണി മി​ൽ​മ ഭ​ര​ണ​സ​മി​തി​യം​ഗം
Sunday, July 21, 2019 11:59 PM IST
പാലക്കാട്: മി​ൽ​മ​യു​ടെ (കേ​ര​ള മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ) ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​മാ​യ കെ. ​എ​സ് . മ​ണി​യെ നോ​മി​നേ​റ്റ് ചെ​യ്തു. 2003 മു​ത​ൽ 2008 വ​രെ മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗം ആ​യി​രു​ന്ന കെ. എ​സ് . മ​ണി പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും, ഇ​ന്ത്യ​യു​ടെ മൊ​ത്തം എ​ൻ​ജി​നീ​യ​റി​ങ് സ​മ​ഗ്രി​ക​ളു​ടെ ക​യ​റ്റു​മ​തി​യു​ടെ 24% സം​ഭാ​വ​ന ചെ​യ്ത ഇ​ന്ത്യ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ആ​ണ്
ക​യ​റ്റു​മ​തി​ക്കു ദേ​ശീ​യ, മേ​ഖ​ല അ​വാ​ർ​ഡു​ക​ൾ നേ​ടി​യ പാ​ല​ക്കാ​ട്ടെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ അ​റ്റ്‌ലസ് മെ​ഷീ​ൻ ടൂ​ൾ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂട്ടീ​വ്, മ​ല​ബാ​ര് എ​ൻ​ജി​നീ​യ​റി​ങ് ക​ന്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്, കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് മെ​ന്പ​ർ, എ​ണ്ണ​പ്പാ​ടം മി​ൽ​ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ണ്ട്, ഇ​ൻ​ഡെ​ക്സ്പൊ കേ​ര​ള ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ക്കു​ന്നു.ഓ​ൾ ഇ​ന്ത്യ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗം, പാ​ല​ക്കാ​ട് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളും വ​ഹി​ച്ചി​രു​ന്നു.