സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ​പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, July 21, 2019 11:59 PM IST
പാലക്കാട്: സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ പൊ​ന്നാ​നി കേ​ന്ദ്ര​ത്തി​ൽ (ഐ.​സി.​എ​സ്.​ആ​ർ) യു.​പി.​എ​സ്.​സി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ഗ​സ്റ്റ് 14 വൈ​കി​ട്ട് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷാ ഓ​ഗ​സ്റ്റ് 18 ന് ​സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ല​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ന​ട​ക്കും.
അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. സെ​പ്റ്റം​ബ​ർ 16 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 50 ശ​ത​മാ​നം സീ​റ്റ് മു​സ്ലീം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും 10 ശ​ത​മാ​നം സീ​റ്റ് എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ട്യൂ​ഷ​ൻ​ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ സ്റ്റ​ഡീ​സ് ആ​ന്‍റ് റി​സ​ർ​ച്ച്, ക​രി​ന്പ​ന, ഈ​ശ്വ​ര​മം​ഗ​ലം, പി.​ഒ, പൊ​ന്നാ​നി പി​ൻ679573. ഫോ​ണ്‍: 0494 2665489.