പ​നി മരണം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി
Tuesday, July 23, 2019 10:14 PM IST
പാ​ല​ക്കാ​ട്: പ​നി​യെ തു​ട​ർ​ന്നു മ​രി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​സാം മോ​രി​ഗോ​ണ്‍ ജി​ല്ല മു​ഹ​മ്മ​ദ് ഷം​സു​ദീ​ന്‍റെ മ​ക​ൻ ഷെ​ഫീ​ഖു​ൽ ഇ​സ്ലാം (20) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സു​ലൈ​മാ​ൻ, ജി​ല്ലാ ക്യാ​പ്റ്റ​ൻ ബാ​ബു ത​രൂ​ർ, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, റി​യാ​സ്, സ​ക്ക​രി​യ്യ, സെ​യ്ത് പ​റ​ക്കു​ന്നം എ​ന്നി​വ​ർ പോ​ലീ​സ്, ലേ​ബ​ർ വ​കു​പ്പ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, തൊ​ഴി​ലു​ട​മ തു​ട​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്നും മൃ​ത​ദേ​ഹം എം​ബാം ചെ​യ്ത് എ​യ​ർ​പോ​ർ​ട്ടി​ല​ത്തി​ക്കു​ന്ന​തി​നും​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ല്കി.
പി​താ​വ് മു​ഹ​മ്മ​ദ് ഷം​സു​ദീ​നും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ആ​സാ​മി​ലേ​ക്കു​പോ​യി.