ജി​ല്ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു: അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തു​ന്നു
Sunday, August 11, 2019 10:12 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ നി​ല​വി​ൽ തു​റ​ന്നി​രു​ന്ന മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി താ​ഴ്ത്തി തു​ട​ങ്ങി. അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ന് ആ​നു​പാ​തി​ക​മാ​യ വെ​ള്ളം മാ​ത്ര​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ഞ്ഞി​ര​പ്പു​ഴ, മം​ഗ​ലം, വാ​ള​യാ​ർ ഡാ​മു​ക​ളാ​ണ് തു​റ​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ ഒ​രു മീ​റ്റ​ർ വ​രെ വ​രെ ഉ​യ​ർ​ത്തി​യ 3 ഷ​ട്ട​റു​ക​ൾ 5 സെ​ൻ​റീ​മീ​റ്റ​റാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ​യു​ടെ തോ​ത് വ​ള​രെ കു​റ​ഞ്ഞ​തോ​ടെ മം​ഗ​ലം​ഡാം ഷ​ട്ട​ർ 30 സെ​ൻ​റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത് 20 സെ​ൻ​റി​മീ​റ്റ​റാ​ക്കി താ​ഴ്ത്തി. മു​ൻ​പ് 60 സെ​ൻ​റീ​മീ​റ്റ​ർ വ​രെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. വാ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ ര​ണ്ട് സെ​ൻ​റീ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. മു​ൻ​പ് 7 സെ​ൻ​റീ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു.

ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​ന്നും എ​റ​ണാ​കു​ളം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ബ്രി​ഡ്ജ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഉ​ന്ന​ത സം​ഘ​ത്തി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഷൊ​ർ​ണൂ​ർ സെ​ക്ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് തൃ​ത്താ​ല ടി.​ബി​യി​ൽ പ്ര​ള​യ​ദു​രി​ത്വാ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ന​ട​ക്കും. ശേ​ഷം തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ട്ടാ​ന്പി ടി.​ബി​യി​ലും പ്ര​ള​യ​ദു​രി​ത്വാ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ശേ​ഷം പ​ട്ടാ​ന്പി​യി​ലേ​യും വൈ​കീ​ട്ട് നാ​ലി​ന് ഷൊ​ർ​ണ്ണൂ​ർ മേ​ഖ​ല​യി​ലേ​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തും.