പാ​ല​ക്ക​യം വ​ട്ട​പ്പാ​റ​യി​ൽ നി​ന്ന് ക​ർ​ഷ​ക​രു​ടെ കൂ​ട്ട​പ്പാ​ലാ​യ​നം
Sunday, August 11, 2019 10:12 PM IST
പാ​ല​ക്ക​യം: പേ​മാ​രി​യും ഉ​രു​ൾ​പൊ​ട്ട​ലും കൊ​ടു​ങ്കാ​റ്റും നാ​ശം​വി​ത​ച്ച പാ​ല​ക്ക​യം വ​ട്ട​പ്പാ​റ​യി​ൽ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും ക​ഴി​യു​ന്ന​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ. പ്ര​കൃ​തി​ക്ഷോ​ഭം ക​ർ​ഷ​ക​രെ കൂ​ട്ട പാ​ലാ​യ​ന​ത്തി​ലേ​ക്കാ​ണ് ന​യി​ച്ച​ത്. അ​ന്പ​തി​ല​ധി​കം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് നാ​ല് കു​ടും​ബ​ങ്ങ​ളൊ​ഴി​കെ എ​ല്ലാ​വ​രും പാ​ല​ക്ക​യ​ത്തും ചീ​നി​ക്ക​പ്പാ​റ​യി​ലു​മു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്നു​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യൊ​ഴി​യു​ന്നി​ല്ല. വ​ട്ട​പ്പാ​റ പു​ഴ ഇ​പ്പോ​ഴും ക​ല​ങ്ങി​മ​റി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ലം ഇ​പ്പോ​ഴും ഇ​ടി​ഞ്ഞ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ൻ കൃ​ഷി​നാ​ശ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ​ത്. കാ​ൽ​ന​ട​യാ​യി​പോ​ലും യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ റോ​ഡു​ക​ളും ന​ട​പ്പു​വ​ഴി​ക​ളും ത​ക​ർ​ന്നു​പോ​യി. ഇ​രു​ട്ടു​കു​ഴി മു​ത​ൽ വ​ട്ട​പ്പാ​റ വ​രെ ഭൂ​മി ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​രു മീ​റ്റ​ർ വീ​തി​യി​ലും വി​ണ്ടു​കീ​റി​യി​രി​ക്കു​ക​യാ​ണ്. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ഇ​വ​ർ ഇ​നി​യെ​ന്ന് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന​റി​യാ​തെ അ​ങ്ക​ലാ​പ്പി​ലാ​ണ്. പോ​യാ​ൽ ത​ന്നെ ത​ക​ർ​ന്ന​ടി​ഞ്ഞ വീ​ടു​ക​ളും ന​ശി​ച്ചു​പോ​യ കൃ​ഷി​യി​ട​ങ്ങ​ളും ജീ​വി​ത​ത്തി​നു മു​ക​ളി​ൽ ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ല​കൊ​ള്ളു​ന്നു.