വെ​ള്ള​ക്കെ​ട്ട് കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് റോ​ഡു​ക​ൾ പു​ന​സ്ഥാ​പി​ക്കും
Sunday, August 11, 2019 10:13 PM IST
പാലക്കാട്: ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 150 കി​ലോ മീ​റ്റ​റോ​ളം റോ​ഡു​ക​ൾ മ​ഴ​യി​ൽ ത​ക​ർ​ന്ന​താ​യും റോ​ഡി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ റോ​ഡ് പൂ​ർ​ണ്ണ​മാ​യും പു​ന​സ്ഥാ​പി​ക്കാ​നാ​കൂ​വെ​ന്ന് പി.​ഡ​ബ്യൂ.​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ചി​റ്റൂ​ർ ഷോ​ള​യൂ​ർ റോ​ഡ്, പ​ട്ടാ​ന്പി ഏ​ലി​യ​പ​റ്റ റോ​ഡ്, കാ​ഞ്ഞി​ര​പ്പു​ഴ ഇ​ഞ്ചി​കു​ന്ന് റോ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ത​ക​ർ​ന്നി​ട്ടു​ള്ള​ത്. പൂ​ർ​ണ്ണ​മാ​യും റോ​ഡി​ൽ വെ​ള്ള​വും മ​ണ്ണും നി​ല​നി​ൽ​ക്കു​ക​യാ​ണ്. റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​താ​യും മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജെ.​സി.​ബി. ഉ​ൾ​പ്പെ​ടെ​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.