വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കുന്നു
Sunday, August 11, 2019 10:13 PM IST
പാലക്കാട്: ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ഴി​കെ മ​റ്റി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി​ത​ട​സ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​താ​യി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ കു​റ​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് വൈ​ദ്യു​തി​ബ​ന്ധം പു​ന​സ്ഥാ​പി​ക്കും. മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും കെ.​എ​സ്.​ഇ.​ബി​യു​ടെ എ​ല്ലാ ഓ​ഫീ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും വൈ​ദ്യു​തി​ബ​ന്ധം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.