ദു​ര​ന്ത​ത്തി​ൽ ര​ക്ഷ​ക​രാ​യി സേ​വ് മ​ണ്ണാ​ർ​ക്കാ​ട്
Sunday, August 11, 2019 10:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും ഒ​ന്നി​ച്ച​തോ​ടെ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സേ​വ് മ​ണ്ണാ​ർ​ക്കാ​ട് കൂ​ട്ടാ​യ്മ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച​മു​ത​ൽ ഉൗ​ണും ഉ​റ​ക്ക​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളെ​യും മ​റ്റും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റു​ന്ന​ത് ഇ​വ​രാ​ണ്. ഇ​രു​ന്പ​ക​ച്ചോ​ല വെ​ള്ള​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി, പൂ​ഞ്ചോ​ല പാ​ന്പ​ൻ​തോ​ട്, തെ​ങ്ക​ര സ്കൂ​ൾ, പാ​ല​ക്ക​യം, വ​ഴി​ക്ക​ട​വ്, കു​ണ്ടം​പൊ​ട്ടി, അ​ന്പ​ല​പ്പാ​റ, ത്ങ്കെ​ര മേ​ലാ​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം ദു​രി​ത​ബാ​ധി​ത​രെ ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി ക്യാ​ന്പു​ക​ളി​ലെ​ത്തി​ച്ചു.അ​സ്ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്കു​ന്ന ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ അ​രു​ണ്‍​കു​മാ​റും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ല്കു​ന്നു.മ​ല​യോ​ര​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഓ​ഫ് റോ​ഡ് ജീ​പ്പു​ക​ളും ആം​ബു​ല​ൻ​സും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും സേ​വ് മ​ണ്ണാ​ർ​ക്കാ​ടി​നു പു​റ​മേ വൈ​റ്റ് വോ​ള​ണ്ടി​യേ​ഴ്സും സേ​വാ​ഭാ​ര​തി​യും രം​ഗ​ത്തു​ണ്ട്.