ഓ​ടം​തോ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ; 15 ഏ​ക്ക​റി​ലെ കൃ​ഷി​ന​ശി​ച്ച​താ​യി ക​ണ​ക്ക്
Monday, August 12, 2019 11:31 PM IST
മം​ഗ​ലം​ഡാം: ഓ​ടം​തോ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​തി​ന​ഞ്ച് എ​ക്ക​റോ​ളം പ്ര​ദ്ദേ​ശ​ത്തെ കൃ​ഷി​ന​ശി​ച്ച​താ​യി പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട തോ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
ഉ​രു​ൾ​പൊ​ട്ടി​യ​സ്ഥ​ല​ത്ത് കെ. ​ഡി. പ്ര​സേ​ന​ൻ എം ​എ​ൽ എ ​നേ​രി​ട്ടെ​ത്തി​യാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച​ത്.​കൃ​ഷി​ക്ക് പു​റ​മെ നാ​ല് ബൈ​ക്കു​ക​ൾ, ഒ​രു​കാ​ർ എ​ന്നി​വ​യും ന​ശി​ച്ചി​ട്ടു​ണ്ട്.
നാ​ല് വീ​ടു​ക​ൾ​ക്കും ഭാ​ഗി​ഗ​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട​തോ​ട് ത​ണ്ണി​പ്പാ​റ സ്ക​റി​യ, ഫി​ലി​പ്പ് ,ജോ​സ്, അ​ല​ക്സ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.​കൂ​ടാ​തെ ആ​ന കു​ത്തി മ​നോ​ജ്, ആ​ലി​ങ്ക​ൽ ജോ​ർ​ജ്, പ​ല്ലാ​ട്ട് ടോ​മി, മീ​ത്തി​നാ​ൽ ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ത​ണ്ണി​പാ​റ ജോ​സി​ന്‍റ ഒ​രു ബൈ​ക്ക്, അ​ല​ക്സി​ന്‍റെ ഒ​രു ബൈ​ക്ക് ഒ​രു കാ​ർ എ​ന്നി​വ​യും പ​ല്ലാ​ട്ട് സി​ബി​യു​ടെ​യും ടോ​മി​യു​ടെ​യും ഓ​രോ ബൈ​ക്കു​ക​ൾ എ​ന്നി​വ ന​ശി​ച്ചു. കൂ​ടാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡും ഒ​ലി​ച്ച്പോ​യി. ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ എം ​എ​ൽ എ ​നി​ർ​ദ്ദേ​ശം ന​ല്കി.
​റോ​ഡ് ഗ​താ​ഗ​ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. എ​ത്ര​യും പെ​ട്ടെ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി നി​ല​വി​ൽ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും.
മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ല്കു​ന്ന​തി​ന് വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും കെ ​ഡി പ്ര​സേ​ന​ൻ പ​റ​ഞ്ഞു.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എം ക​ലാ​ധ​ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​എ​ൻ ര​വീ​ന്ദ്ര​ൻ, വാ​ർ​ഡം​ഗം ജി .​കെ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും എം ​എ​ൽ എ ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.