കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു
Monday, August 12, 2019 11:31 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞ​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ക്ര​മാ​തീ​ത​മാ​യി താ​ഴ്ത്തി​യ​തോ​ടെ പു​ഴ​യി​ലേ​ക്കെ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞു.
നി​ല​വി​ൽ ചെ​ക്ക് ഡാ​മി​ൽ​നി​ന്നും ഗ​തി​മാ​റി​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ചെ​ക്ക് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ പൊ​ട്ടി​യ ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നൂ​റു​മീ​റ്റ​റോ​ളം ത​ക​ർ​ന്നു. കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങി. വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​ഭാ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി റോ​ഡു​നി​ർ​മാ​ണ​വും കു​ടി​വെ​ള്ള​വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്തു. മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ല​ക്ക​യം മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​ദു​രി​തം തു​ട​രും.
പാ​ല​ക്ക​യം മേ​ഖ​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഡാ​മി​ന് മു​ക​ളി​ലൂ​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡു​നി​ർ​മാ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പാ​ല​ക്ക​യം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടാ​കും. ഇ​തു​വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തി.
ഡാ​മി​ൽ ശ​ക്ത​മാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ട് തു​ട​ർ​ന്നാ​ണ് ഡാ​മി​ന് താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന ച​പ്പാ​ത്ത​ളം അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​പ്രോ​ച്ച് റോ​ഡും ത​ക​ർ​ന്ന​ത്. അ​ത് പൊ​ട്ടി​യൊ​ഴു​കി റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. നൂ​റു​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് അ​ത് അ​വ​രോ​ട് പൂ​ർ​ണ​മാ​യും​പോ​യി. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ര​ണ്ടേ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്.