ക​ണി​ച്ചി​പ്പ​രു​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്‍റെ താണ്ഡവം
Monday, August 12, 2019 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ്പ​രു​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ക​ണി​ച്ചി​പ്പ​രു​ത വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​ക്കു​മു​ന്നി​ലെ തോ​ട്ട​ങ്ങ​ളി​ലാ​ണ് ആ​റെ​ണ്ണം വ​രു​ന്ന ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ​ലി​യ​തോ​തി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.
പീ​ച്ചി​കാ​ട്ടി​ൽ​നി​ന്നും രൂ​പ​ത​യു​ടെ തോ​ട്ടം, റൂ​ബി എ​സ്റ്റേ​റ്റ് വ​ഴി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ​ത്തി​യ ആ​ന​ക​ൾ പ​ള്ളി​ക്കു​മു​ന്നി​ലെ ടാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ന്നാ​ണ് വാ​ഴ​യും ക​പ്പ​യും കൃ​ഷി ചെ​യ്തി​രു​ന്ന തോ​ട്ട​ത്തി​ലി​റ​ങ്ങി എ​ല്ലാം ത​ക​ർ​ത്ത​ത്. ഹ​മീ​ദ്, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തു​ന്ന കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.
കു​ല​വ​ന്ന 150 പൂ​വ​ൻ​വാ​ഴ​ക​ൾ, ക​പ്പ​കൃ​ഷി, റ​ബ​ർ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​യു​മെ​ല്ലാം ന​ശി​പ്പി​ച്ച​ത്. വി​ള​വെ​ടു​ക്കാ​റാ​യ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ ക​പ്പ​യെ​ല്ലാം പി​ഴു​തെ​ടു​ത്ത് വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.ചെ​റു​വി​ള​ക​ളെ​ല്ലാം ന​ശി​ച്ചു.
ഒ​രാ​ഴ്ച​യ്ക്കു​മു​ന്പും ഈ ​തോ​ട്ട​ത്തി​ൽ ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കർ​ഷ​ക​ർ പാ​തി​രാ​ത്രി​വ​രെ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ കാ​വ​ലി​രി​ക്കുകയും ചെയ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി ഒ​ന്നി​നു​ശേ​ഷം ഇ​വ​ർ വീ​ട്ടി​ൽ​പോ​കും. ഷെ​ഡി​ന​ടു​ത്ത് തീ​യി​ട്ടും ടേ​പ്പ് റെ​ക്കോ​ർ​ഡ​റി​ൽ പാ​ട്ടും വ​ച്ചാ​ണ് പോ​കു​ക.
എ​ന്നാ​ൽ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ചെ​റു​പേ​ടി​പ്പെ​ടു​ത്ത​ലു​ക​ളൊ​ന്നും പ്ര​ശ്ന​മ​ല്ല. അ​വ കൂ​ട്ട​ത്തോ​ടെ​യെ​ത്തി വി​ള​ക​ൾ ന​ശി​പ്പി​ച്ചു മ​ട​ങ്ങു​ക​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യാ​ൽ ആ​ന​ക​ൾ തി​രി​ഞ്ഞു ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നാ​ൽ തോ​ട്ട​ത്തി​ലെ കാ​വ​ലി​രി​പ്പും അ​പ​ക​ട​ക​ര​മാ​ണ്.
ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് വ​രു​ന്ന തോ​ട്ട​ത്തി​ലും പ​ത്തേ​ക്ക​റി​ലും റൂ​ബി, എ​ട​യാ​ടി എ​സ്റ്റേ​റ്റി​ലു​മെ​ല്ലാം വി​ള​നാ​ശ​മു​ണ്ട്. രാ​വി​ലെ ആ​ളു​ക​ൾ ദേ​വാ​ല​യ​ത്തി​ൽ വ​രാ​ൻ​പോ​ലും ഭ​യ​യ്ക്കു​ക​യാ​ണി​പ്പോ​ൾ. വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ത​ക​ർ​ത്തും ആ​ന​ക​ളെ​ത്തു​ക​യാ​ണ്. മ​രം​വീ​ണും സോ​ളാ​ർ​വേ​ലി കേ​ടു​വ​ന്നി​രു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ്ര​ഹ​ര​ങ്ങ​ൾ​ക്കൊ​പ്പം കാ​ട്ട​മൃ​ഗ​ങ്ങ​ളും ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ന്ന സ്ഥി​തി​യാ​ണ്.