പാ​ല​ക്കാ​ട്- ചെ​ർ​പ്പു​ള​ശേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങും
Wednesday, August 14, 2019 12:42 AM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ ഈ​മാ​സം മു​ത​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങും. ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ സ​ർ​വീ​സു​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്.
പാ​ല​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​ക​ളി​ൽ​നി​ന്ന് അ​ഞ്ചു​വീ​തം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ണ് അ​നു​മ​തി. പു​ല​ർ​ച്ചെ അ​ഞ്ചി​നും രാ​ത്രി 8.30നും ​ഇ​ട​യി​ലാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.
ഇ​രു ഡി​പ്പോ​ക​ളി​ൽ നി​ന്നും ഒ​രേ​ദി​വ​സം സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​ണ് തീ​രു​മാ​നം.ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. സ​മ​യ​ക്ര​മം​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ഗ​താ​ഗ​ത​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട് വ​ഴി​യു​ള്ള ദേ​ശീ​യ​പാ​ത​യേ​ക്കാ​ൾ കി​ലോ​മീ​റ്റ​ർ ദൂ​ര​ക്കു​റ​വു​ള്ള​താ​ണ് മു​ണ്ടൂ​ർ ചെ​ർ​പ്പു​ള​ശേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന​പാ​ത. ഈ ​പാ​ത​യി​ൽ ദൂ​രം ആ​കെ 62 കി​ലോ​മീ​റ്റ​ർ ആ​ണ്.
സം​സ്ഥാ​ന​പാ​ത​യി​ലെ കോ​ങ്ങാ​ട്, തി​രു​വാ​ഴി​യോ​ട്, ക​ട​ന്പ​ഴി​പ്പു​റം, ചെ​ർ​പ്പു​ള​ശേ​രി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളി​ല്ല.
തി​രൂ​ർ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​ള്ള ര​ണ്ട് സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​ബ​സു​ക​ൾ മാ​ത്ര​മാ​ണ് ചെ​ർ​പ്പു​ള​ശേ​രി വ​ഴി നി​ല​വി​ൽ കെഎസ്ആ​ർ​ടി​സി​ക്ക് ഉ​ള്ള​ത്. മ​ണ്ണാ​ർ​ക്കാ​ട് വ​ഴി​യു​ള്ള ദേ​ശീ​യ​പാ​ത​യേ​ക്കാ​ൾ ദൂ​ര​ക്കു​റ​വും ഇ​ന്ധ​ന ലാ​ഭ​വു​മു​ള്ള​തി​നാ​ൽ ചെ​ർ​പ്പു​ള​ശേ​രി പാ​ത​യി​ൽ ഗ​താ​ഗ​തം​കൂ​ടി​യി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് വ​ഴി​യാ​ണ് ഇ​പ്പോ​ൾ പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ടൗ​ണ്‍ ടു ​ടൗ​ണ്‍ സ​ർ​വീ​സു​ക​ളു​ള്ള​ത്.
ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ പാ​ല​ക്കാ​ട്- പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ കൂ​ടു​ത​ൽ ക​ഐ​സ് ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന വ്യാ​പ​ക ആ​വ​ശ്യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.
പു​തി​യ ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ൽ നി​ല​വി​ലു​ള്ള യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും.