കണിച്ചിപരുതയിൽ കാ​ട്ടാ​ന ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ല
Saturday, August 17, 2019 11:05 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ്പ​രു​ത​യി​ൽ കാ​ട്ടാ​ന ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വ​ച​ന​ഗി​രി പ​ള്ളി​ക്ക​ടു​ത്തെ എ​ഫ്സി​സി കോ​ണ്‍​വ​ന്‍റി​ലും സ​മീ​പ​തോ​ട്ട​ങ്ങ​ളി​ലു​മെ​ല്ലാം ആ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി​ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ വാ​ഴ, ക​പ്പ, പൈ​നാ​പ്പി​ൾ, തെ​ങ്ങ്, റ​ബ​ർ തു​ട​ങ്ങി ഒ​ന്നും ശേ​ഷി​പ്പി​ക്കാ​തെ​യാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും​മാ​സ​ങ്ങ​ളാ​യി ഇ​താ​ണ് സ്ഥി​തി. ആ​ന​ക്കൂ​ട്ട​ങ്ങ​ളെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മാ​സം​മു​ന്പ് മാ​ത്രം വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തി​ലൂ​ടെ​യാ​ണ് ആ​ന​ക​ക​ൾ തോ​ട്ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. തോ​ട്ട​ങ്ങ​ൾ പൊ​ന്ത​ക്കാ​ടു​ക​ളാ​യി മാ​റി​യ​തും ആ​ന​ക​ൾ​ക്കു താ​വ​ള​മൊ​രു​ക്കു​ന്നു.