പ​തി​ന​ഞ്ചു​കോ​ടി രൂ​പ​യ്ക്കു​മേ​ൽ കൃ​ഷിനാ​ശം സം​ഭ​വി​ച്ചെ​ന്ന് വി​ല​യി​രു​ത്ത​ൽ
Saturday, August 17, 2019 11:11 PM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 കോ​ടി രൂ​പ​യ്ക്ക് മേ​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി വി​ല​യി​രു​ത്ത​ൽ. പ്ര​ള​യം​മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ഞ്ഞെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ഒ​റ്റ​പ്പാ​ല​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ 15 കോ​ടി​ക്കും 20 കോ​ടി​ക്കും മ​ധ്യേ​യാ​ണ് നാ​ശ​ന​ഷ്ടം. ബ്ലോ​ക്കി​ൽ 900 ഏ​ക്ക​ർ പ്ര​ദേ​ശ​ത്താ​ണ് നെ​ൽ കൃ​ഷി ന​ശി​ച്ച​ത്. ഇ​തി​ൽ 100 ഹെ​ക്ട​റി​ൽ വെ​ള്ളം​ക​യ​റി ചെ​ളി​യും മ​ണ​ലും അ​ടി​ഞ്ഞു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 20 കി​ലോ​മീ​റ്റ​റോ​ളം പാ​ട​വ​ര​ന്പ് ത​ക​ർ​ന്നു. പ​ല​യി​ട​ത്തും കൈ​തോ​ടു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി​ക​ളും ഇ​ടി​ഞ്ഞു. വാ​ഴ, പ​ച്ച​ക്ക​റി, തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, മു​ള​ക് എ​ന്നി​വ​യും വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

അ​ര​ല​ക്ഷം കു​ല​ച്ച വാ​ഴ​ക​ളും കാ​ൽ​ല​ക്ഷം കു​ല​ക്കാ​ത്ത വാ​ഴ​ക​ളും ന​ശി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മു​റി​ഞ്ഞും ക​ട​പു​ഴ​കി​യും, അ​ഞ്ഞൂ​റു​വീ​തം തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും ന​ശി​ച്ചു. 50 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ പ​ച്ച​ക്ക​റി കൃ​ഷി​യും ഒ​രു ഹെ​ക്ട​റി​ൽ കു​രു​മു​ള​ക് കൃ​ഷി​യും ന​ശി​ച്ച​താ​യി കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ലെ 100 മോ​ട്ടോ​റു​ക​ൾ വെ​ള്ളം​ക​യ​റി ന​ശി​ച്ചു. 34 മോ​ട്ടോ​ർ​പു​ര​ക​ളി​ലും വെ​ള്ളം​ക​യ​റി. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് തേ​ടി​യെ​ത്താ​ൻ ഇ​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന് ഇ​തി​ന​കം​ത​ന്നെ ആ​വ​ശ്യം ഉ​യ​ർ​ന്നു. ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നേരിട്ട െത്തി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ. ഇ​ത് ക​ഴി​ഞ്ഞാ​ൽ ഉ​ട​നേ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​വ്.