മേ​ട്ടു​പ്പാ​ള​യം റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
Sunday, August 18, 2019 10:38 PM IST
ചി​റ്റൂ​ർ: മേ​ട്ടു​പ്പാ​ള​യം പു​ഴ​പ്പാ​ലം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് സൈ​ഡ് ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ത്ത് വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ ണ​യി​ൽ. ഇ​വി​ടെ റോ​ഡി​നി​രു​വ​ശ​ത്തും പ​ത്ത​ടി താ​ഴ്ച​യി​ൽ വ​യ​ലു​ക​ളാ​ണ്. ഒ​രു​മാ​സം മു​ന്പ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട് ക്വാ​റി​യി​ലേ​ക്ക് മെ​റ്റ​ൽ ക​യ​റ്റി​വ​ന്ന ടോ​റ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ​ത് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ റോ​ഡു​വ​ക്ക​ത്തെ തെ​ങ്ങും മു​റി​ഞ്ഞു​വീ​ണു. ഇ​വി​ടെ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്കു പോ​യ ച​ര​ക്കു​ലോ റി​യും നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​ർ- തൃ​ശൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ യാ​ത്ര, ച​ര​ക്കു​വാ​ഹ​നങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്.

ആ​ല​ത്തൂ​ർ, കൊ​ടു വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, നെന്മാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി മു​പ്പ​തി​ല​ധി​കം കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന ബ​സും ഓ​ടു​ന്നു​ണ്ട്. ര​ണ്ടു​മാ​സം​മു​ന്പു ന​ല്ലേ​പ്പി​ള്ളി മാ​ട്ടു​മൊ​ന്ത​യ്ക്കു സ​മീ​പം എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന ബ​സ് വ​യ​ലി​ലേ​ക്കു മ​റി​ഞ്ഞ് മു​പ്പ​തി​ല​ധി​കം പേ​ർ​ക്ക ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

റോ​ഡി​ന്‍റെ വീ​തി​കു​റ​വും സൈ​ഡ് ബ​ണ്ടി​ല്ലാ​ത്ത​തു​മാ​ണ് ബ​സ് മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.
മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്നും പു​ഴ​പ്പാ​ല​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത 200 മീ​റ്റ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ കാ​ര​ണം ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ട​ക്കു​ഭാഗം ​ചേ​ർ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ൻ​ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് പാ​ത സു​ര​ക്ഷി​ത സ​ഞ്ചാ​ര​ത്തി​നു ഉ​ത​കു​ന്ന ത​ര​ത്തി​ൽ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്ത​ണ​മെന്ന​താ​ണ് യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.