ക​ന​ത്ത​മ​ഴ: ന​ട​മാ​ളി​ക​ അ​ര​കു​ർ​ശി റോ​ഡ് ത​ക​ർ​ന്നു
Monday, August 19, 2019 10:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ലെ ന​ട​മാ​ളി​ക-​അ​ര​ക്കു​ർ​ശി റോ​ഡ് ത​ക​ർ​ന്നു.

ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തോ​ടെ ഏ​റെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ റോ​ഡ്. ഒ​രു മീ​റ്റ​റോ​ളം ആ​ഴ​ത്തി​ലു​ള്ള ഗ​ർ​ത്ത​മാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട​ത്.

വാ​ഹ​ന​യാ​ത്രി​ക​ർ സ​ർ​ക്ക​സ് ന​ട​ത്തു​ന്ന​തു​പോ​ലെ​യാ​ണ് ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. കു​ഴി​യു​ടെ വ​ക്കു​ക​ളി​ൽ​ത​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ വീ​ഴു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. എ​ങ്ങ​നെ ശ്ര​മി​ച്ചാ​ലും അ​ടി​ഭാ​ഗം ത​ട്ടാ​തെ ഇ​തി​ലൂ​ടെ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്തെ വ​ഴു​ക്ക​ൽ കൂ​ടി​യാ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്രി​ക​രും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. ദി​നം​പ്ര​തി വ​ലു​തും ചെ​റു​തു​മാ​യ നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​ണ് ഈ ​പ​രി​താ​പ​ക​ര​മാ​യ സ്ഥി​തി. ന​ഗ​ര​ത്തി​ലെ ന​ല്ല​രീ​തി​യി​ലാ​യി​രു​ന്ന റോ​ഡി​നെ ഇ​ത്ത​ര​ത്തി​ലാ​ക്കി​യ​തി​ന് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി വാ​ട്ട​ർ അ​തോ​റി​റ്റി​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പൈ​പ്പി​ടാ​നാ​യി റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം ചാ​ലു​കീ​റി​യ ജ​ല​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​റോ​ഡി​നെ ന​ര​ക​തു​ല്യ​മാ​ക്കി​യ​തെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ൻ.​കെ.​സു​ജാ​ത പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ ജ​ല​അ​തോ​റി​റ്റി ക​ണ്ണി​ൽ​പ്പൊ​ടി​യി​ടു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി ത​ടി​യൂ​രു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ മ​ഴ​ക്കാ​ലം കൂ​ടി​യ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച​യി​ലാ​യി. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ക​യാ​ണ്.