ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​തെ മ​റ്റു പ​ദ്ധ​തി​ക​ൾ പാ​ടി​ല്ലെ​ന്ന് അ​വ​ലോ​ക​ന യോ​ഗ​ മു​ന്ന​റി​യി​പ്പ്
Monday, August 19, 2019 10:34 PM IST
വ​ണ്ടി​ത്താ​വ​ളം: പ്ലാ​ച്ചി​മ​ട കോ​ള​നി​നി​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ​രി ഹാ​രം ന​ല്കാ​തെ കോ​ള​ക​ന്പ​നി ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
ഇ​ന്ന​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​ത്താ​വ​ള​ത്തു ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ ത്തി​ലാ​ണ് രാ​ഷ്ടീ​യ​പാ​ർ​ട്ടി​ക​ൾ ഏ​കോ​പി​ച്ച അ​ഭി​പ്രാ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൊ​ക്ക​ക്കോ​ള ക​ന്പ​നി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ന്ന പ്ലാ​ച്ചി​മ​ട​യി​ൽ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​സേ​വ​ന​പ​ദ്ധ​തി​ക​ൾ ന​ട​ത്താ​ൻ പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ല്കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, രാ​ഷ്ടീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന ച​ർ​ച്ച​ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ കൊ​ക്കോ​കോ​ള ക​ന്പ​നി അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് കു​മാ​ർ ക​ന്പ​നി വി​ഭാ​വ​നം ചെ​യ്ത സേ​വ​ന പ​ദ്ധ​തി​ക​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ല്കി.
സേ​വ​ന​പ​ദ്ധ​തി​ക​ളെ ആ​രും വി​മ​ർ​ശി​ച്ചി​ലെ​ങ്കി​ലും പ്ലാ​ച്ചി​മ​ട​യി​ൽ ക​ന്പ​നി പ്ര​വ​ർ​ത്തി​ച്ച​തു മു​ല​മു​ണ്ടാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്കി​യ ശേ​ഷം മ​തി സേ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ നി​ല​പാ​ടി​ൽ ഉ​റ​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ളും വേ​റി​ട്ട അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. എ​ന്നാ​ൽ ട്രി​ബ്യൂ​ണ​ലി​ൽ​നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു തു​ക വി​ധി​ച്ചാ​ൽ ക​ന്പ​നി അ​തു ന​ല്കു​മെ​ന്ന് കോ​ള​ക​ന്പ​നി പ്ര​തി​നി​ധി അ​ജ​യ്കു​മാ​ർ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ന​ഷ്ടം ബാ​ധി​ച്ച​വ​ർ രേ​ഖാ​മൂ​ലം ട്രി​ബ്യൂ​ണ​ലി​ൽ രേ​ഖാ​മൂ​ലം ന​ല്കാ​വു​ന്ന​താ​ണെ​ന്ന് അ​ജ​യ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ൻ​റു​മാ​രാ​യ ജി.​മാ​രി​മു​ത്തു (പെ​രു​മാ​ട്ടി),
ജ​യ​ശ്രീ (പ​ട്ട​ഞ്ചേ​രി), ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശോ​ഭ തു​ള​സി​ദാ​സ് (കൊ​ല്ല​ങ്കോ​ട്), ധ​ന്യ (ചി​റ്റൂ​ർ), മു​ൻ പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സു​രേ​ഷ്, കൃ​ഷ്ണ​ൻ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കൃ​ഷ്ണ​കു​മാ​ർ-​സി​പി​എം, ശ​ശി-​സി​പി​ഐ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി- കോ​ണ്‍​ഗ്ര​സ്, ജി​ല്ലാ പ
​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രും അ​വ​ലോ​ക​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ രാ​ഷ​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ കൊ​ക്കോ​കോ​ളാ ക​ന്പ​നി അ​ധി​കൃ​ത​രു​ടേ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ല്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം അ​റി​യി​ച്ചു.