വ്യാ​പാ​രി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു
Monday, August 19, 2019 10:34 PM IST
കോ​യ​ന്പ​ത്തൂ​ർ: പാ​ൽ​വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ചാ​യ, കാ​പ്പി​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഉ​ട​മ​ക​ൾ. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പാ​ലി​ന്‍റെ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ പാ​ൽ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന ചാ​യ, കാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും നി​ര​ക്കു വ​ർ​ധി​പ്പി​ക്കാ​ൻ ബേ​ക്ക​റി, ഹോ​ട്ട​ലു​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി.
ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി പു​തി​യ നി​ര​ക്കു​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ച്ച് പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പൊ​ന്നു​സ്വാ​മി പ​റ​ഞ്ഞു.

ക​ഞ്ചാ​വു​മാ​യി പി​ടി​യിൽ

കോ​യ​ന്പ​ത്തൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ല്കു​ന്ന​തി​നു ക​ഞ്ചാ​വു​മാ​യി എ​ത്തി​യ തേ​നി സ്വ​ദേ​ശി പി​ടി​യി​ൽ. തേ​നി തൂ​മ​കു​ണ്ടൈ മ​ലൈ​സ്വാ​മി (32)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​രി​കി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നി​രു​ന്ന മ​ലൈ​സ്വാ​മി​യെ പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.