ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ പൂ​ക്കോ​ട്ടു​കാ​വ്
Monday, August 19, 2019 10:34 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഉ​രു​ൾ​പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തി​നു താ​ഴെ ഭീ​തി​യോ​ടെ പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ. പൂ​ക്കോ​ട്ടു​കാ​വ്, വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്തു​കാ​രാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്. ഏ​തു​സ​മ​യ​വും വ​ൻ​ദു​ര​ന്തം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ് പൊ​തി പ്ര​ദേ​ശം. എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ട​ക്കാ​പു​ത്തൂ​ർ പൊ​തി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് മു​ക​ൾ​വ​ശ​ത്താ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടാം​പ്ര​ള​യ​ത്തി​ൽ മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​ത്ക​ണ്ഠ വ​ർ​ധി​പ്പി​ച്ച​ത്. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം സ​മീ​പ​ത്തെ വീ​ടു​ക​ളെ ബാ​ധി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തു​വ​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ക​യും ക്വാ​റി​ക്കെ​തി​രെ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. അ​പ​ക​ടാ​വ​സ്ഥ മ​ന​സി​ലാ​ക്കി പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ദേ​വ​ൻ ആ​ർ​ഡി​ഒ​വി​ന് ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.
കു​ള​ക്കാ​ട് മ​ല​യു​ടെ കി​ഴ​ക്കു​വ​ശ​ത്താ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്വാ​റി സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം ഏ​തു​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണെ​ന്നു പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചി​ട്ടും ഇ​തു​വ​രെ​യും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു.
ക​രി​ങ്ക​ൽ ക്വാ​റി നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​ജ​യ​ദേ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.