കൈ​ത്ത​റി തു​ണി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ ഒന്പതുവ​രെ 20 ശ​ത​മാ​നം റി​ബേ​റ്റ്
Monday, August 19, 2019 10:34 PM IST
പാലക്കാട്: ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ ടി.​ബി കോം​പ്ല​ക്സി​ലു​ള്ള സം​സ്ഥാ​ന കൈ​ത്ത​റി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (ഹാ​ൻ​വീ​വ്) ഷോ​റൂ​മി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൈ​ത്ത​റി തു​ണി​ക​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​ത് വ​രെ 20 ശ​ത​മാ​നം സ​ർ​ക്കാ​ർ റി​ബേ​റ്റി​ൽ ല​ഭി​ക്കും. ഓ​ണം മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ളാ ശ​ശി​ധ​ര​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി നി​ർ​വ​ഹി​ച്ചു. വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട കൈ​ത്ത​റി മു​ണ്ടു​ക​ൾ, സെ​റ്റു​മു​ണ്ടു​ക​ൾ, സെ​റ്റ് സാ​രി, ത്ര​ഡ് വ​ർ​ക്ക് സാ​രി, കോ​ട്ട​ണ്‍ സി​ൽ​ക്ക് സാ​രി, ബെ​ഡ് ഷീ​റ്റ്, ചു​രി​ദാ​ർ മെ​റ്റീ​റി​യ​ലു​ക​ൾ, പി​ല്ലോ ക​വ​ർ, യൂ​ണി​ഫോം തു​ണി​ത്ത​ര​ങ്ങ​ൾ, കോ​ട്ട​ണ്‍ ഷ​ർ​ട്ടി​ങു​ക​ൾ, ട​ർ​ക്കി, തോ​ർ​ത്ത്, മു​ണ്ട്, മ​റ്റ് തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ൽ​പ​ന​യ്ക്കു​ള്ള​ത്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​ബ​ന്ധ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി 5000 രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങാം. ക്രെ​ഡി​റ്റ് ഫോ​മു​ക​ൾ ഷോ​റൂ​മി​ൽ ല​ഭി​ക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ഞാ​യ​റാ​ഴ്ച​യി​ലും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ഷോ​റൂം പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍: 9747 714 773