മി​ണ്ടാ​പ്രാ​ണി​ക​ളോ​ടു ക​രു​ണ കാ​ണി​ച്ച് യു​വാ​ക്ക​ൾ
Monday, August 19, 2019 10:35 PM IST
അ​ല​ന​ല്ലൂ​ർ: പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ ഒ​ഴു​കു​ന്പോ​ഴും പ​ല​രും മ​റ​ന്നു​പോ​കു​ന്ന മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് സ​ഹാ​യ​മാ​കു​ക​യാ​ണ് യു​വാ​ക്ക​ൾ. മ​നു​ഷ്യ​രെ​പ്പോ​ലെ​ത​ന്നെ ദു​രി​ത​ത്തി​ലാ​ണ് ക​ന്നു​കാ​ലി​ക​ളും നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ലി​നു​സ​മീ​പം ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​ര​വ​ധി ക​ന്നു​കാ​ലി​ക​ൾ പു​ല്ലും വൈ​ക്കോ​ലും ല​ഭി​ക്കാ​തെ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങി മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ദു​രി​ത​മ​ക​റ്റി​യ​ത്.
എ​ട​ത്ത​നാ​ട്ടു​ക​ര യ​തീം​ഖാ​ന പൂ​ക്കാ​ട​ഞ്ചേ​രി​യി​ലെ ഒ​രു​പ​റ്റം യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പി​ക്ക​പ്പ് ലോ​റി നി​റ​യെ പു​ല്ലു​ശേ​ഖ​രി​ച്ച് ന​ല്കി. നി​ല​ന്പൂ​ർ പൂ​ള​പ്പാ​ട​ത്തേ​ക്കാ​ണ് 1500 കി​ലോ പു​ല്ല് എ​ത്തി​ച്ച് ന​ല്കി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി പു​ല്ല് കൈ​മാ​റി​യാ​ണ് യു​വാ​ക്ക​ൾ മി​ണ്ടാ​പ്രാ​ണി​ക​ള​ടെ ദു​രി​ത​ത്തി​നും പ​ങ്കാ​ളി​ക​ളാ​യ​ത്.