എം​പി വി.​കെ.​ ശ്രീ​ക​ണ്ഠന് സ്വീ​ക​ര​ണം
Monday, August 19, 2019 10:35 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ്യാ​പാ​രി​ക​ൾ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി​ക്ക് സ്വീ​ക​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര​ഭ​വ​നി​ലാ​യി​രു​ന്നു പ​രി​പാ​ടി.
സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ ഫ​ല​വ​ത്താ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് വ്യാ​പാ​രി​ക​ളാ​ണെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി എം​പി സം​വ​ദി​ച്ചു. ച​ട​ങ്ങി​ൽ ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത് മു​സ്ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണി​മ, ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​ആ​ർ.​സു​രേ​ഷ്, ജോ​ണ്‍​സ​ണ്‍, അ​ഭി​ലാ​ഷ്, ഷ​മീ​ർ, റി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.