പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ലി​വെ​ട്ടു ശ​ല്യം രൂ​ക്ഷ​മാ​യി
Wednesday, August 21, 2019 10:50 PM IST
നെന്മാ​റ: ഒ​ന്നാം​വി​ള കൃ​ഷി​യി​റ​ക്കി​യ നെ​ൽ​പാ​ട​ങ്ങ​ളി​ൽ ക​തി​രു​വ​ന്ന നെ​ൽ​ച്ചെ​ടി​ക​ളി​ൽ എ​ലി​വെ​ട്ട് ശ​ല്യം കൂ​ടി. ചെ​ടി​ക​ളി​ൽ ക​തി​ർ​വ​ന്ന തു​ട​ക്ക​ത്തി​ലേ എ​ലി​വെ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​യി​ലൂ​ർ പു​ത്ത​ൻ​ത​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​നും പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​നാ​രാ​യ​ണ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ എ​ലി​വെ​ട്ടി ന​ശി​പ്പി​ച്ചു. നാ​ലേ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ചെ​യ്ത നാ​രാ​യ​ണ​ൻ അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച എ​ലി​വി​ഷം ചി​ര​ട്ട​ക​ളി​ലാ​യി എ​ലി​വെ​ട്ടി ന​ശി​പ്പി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പ​ല​യി​ട​ങ്ങ​ളി​ൽ എ​ലി​ശ​ല്യം കു​റ​യ്ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

എ​ലി​ക​ൾ വെ​ട്ടി​മാ​റ്റി​യ നെ​ൽ​ക​തി​ർ വ​ര​ന്പു​ക​ളി​ലെ മാ​ള​ങ്ങ​ളി​ലും മ​റ്റും സൂ​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ്. വ​ര​ന്പു​ക​ളി​ലെ എ​ലി​ക​ളു​ടെ മാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി മ​ണ്ണു​മാ​റ്റി എ​ലി​യെ പി​ടി​ക്കു​ന്ന രീ​തി​യും ക​ർ​ഷ​ക​ർ സ്വീ​ക​രി​ക്കാ​റു​ണ്ട്.

ര​ണ്ടോ മൂ​ന്നോ പേ​ര​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ എ​ത്തി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ എ​ലി​യെ പി​ടി​യ്ക്കാ​റു​ള്ള പ​തി​വു​ണ്ടെ​ങ്കി​ലും ര​ണ്ടു​വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ എ​ലി​യെ പി​ടി​ക്കാ​റി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​ക​ൾ വി​ള ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി മാ​റി. വി​ള ന​ശി​പ്പി​ക്കാ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​രു​ന്ന പ​ന്നി​ക​ളെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ രാ​ത്രി​ക​ളി​ൽ ഉ​റ​ക്കം​ഒ​ഴി​ച്ച് കാ​വ​ലി​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. ക​ള​ക​ൾ പ​റി​ച്ചു​മാ​റ്റി​യും വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും ക​ർ​ഷ​ക​ർ ന​ല്ലൊ​രു തു​ക ചെ​ല​വാ​ക്കി​യ​ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ലി​വെ​ട്ടു ശ​ല്യ​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​വും കൂ​ടു​ന്ന​ത്.

വി​ള​കൊ​യ്തെ​ടു​ക്കാ​ൻ ആ​ഴ്ച്ച​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. നി​ല​വി​ൽ നാ​ശ​ന​ഷ്ടം കൂ​ടാ​തെ വി​ള​യെ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.