തുന്പപ്പാറ ഗി​രി​ദീ​പം കു​ടി​വെ​ള്ള​പ​ദ്ധ​തി ത​ക​ർ​ന്നു
Wednesday, August 21, 2019 10:52 PM IST
അ​ഗ​ളി: തു​ന്പ​പ്പാ​റ ഗി​രി​ദീ​പം കു​ടി​വെ​ള്ള​പ​ദ്ധ​തി ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തു കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ആ​സോ​യും അ​ഗ​ളി പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നു 2004-ലാ​ണ് ഗി​രി​ദീ​പം ശു​ദ്ധ​ജ​ല​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. തു​ന്പ​പ്പാ​റ​യി​ൽ​നി​ന്ന് ഗ്രാ​വി​റ്റി​യി​ൽ കു​ഴ​ൽ​മാ​ർ​ഗം എ​ത്തി​ക്കു​ന്ന വെ​ള്ളം പു​ലി​യ​റ​യി​ൽ ടാ​ങ്കി​ൽ ശേ​ഖ​രി​ച്ചു 33കു​ടും​ബ​ങ്ങ​ൾ​ക്ക് പൈ​പ്പ് ക​ണ​ക്ഷ​നി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി.
ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​നു​ഭ​വ​പ്പെ​ട്ട മ​ല​യി​ടി​ച്ചി​ലി​ൽ പ​ല ഭാ​ഗ​ത്താ​യി പൈ​പ്പ്ത​ക​ർ​ന്നു. മ​ല​മു​ക​ളി​ൽ വ​സി​ക്കു​ന ക​ർ​ഷ​ക​ർ കു​ടു​സു വ​ഴി​യി​ലൂ​ടെ ത​ല​ച്ചു​മ​ടാ​യാ​ണ് ഇ​പ്പോ​ൾ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു ദു​രി​ത​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ.
അ​ടി​യ​ന്തി​ര​മാ​യി നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.