കർഷകരുടെ ജീവനും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും ന​ഷ്ടം ല​ഭ്യ​മാ​ക്ക​ണം
Wednesday, August 21, 2019 10:52 PM IST
പാ​ല​ക്കാ​ട്: സെ​പ്തം​ബ​ർ 20ന് ​പാ​ല​ക്കാ​ട് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന വ​നം അ​ദാ​ല​ത്തി​ൽ ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വം​ശാ​ധി​ക്യം​മൂ​ലം ക​ർ​ഷ​ക​രു​ടെ ജീ​വ​നും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും ന​ഷ്ടം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ര​ക്ഷ​ണ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വം​ശാ​ധി​ക്യം നി​യ​ന്ത്രി​ച്ചു​വ​രു​ന്ന​തി​ന് അ​ദാ​ല​ത്തി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം. ത​ല​മു​റ​ക​ളാ​യി വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചു​വ​രു​ന്ന കൃ​ഷി​ക്കാ​രു​ടെ പേ​രി​ൽ അ​ന്യാ​യ​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വ​രു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ.​ശി​വ​രാ​മ​ൻ, റെ​യ്മ​ണ്ട് ആ​ന്‍റ​ണി, പാ​ഞ്ച​ൻ മൂ​പ്പ​ൻ, പൊ​ന്നി​മ​ണി, ചെ​ല്ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.