തത്തമംഗലം ചെന്പകശേരിയിൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു
Wednesday, August 21, 2019 10:53 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ചെ​ന്പ​ക​ശ്ശേ​രി​യി​ൽ ജൈ​വ കെ​ട്ടി​ട മാ​ലി​ന്യം വാ​ഹ​ന​ത്തി​ലെ​ത്തി ത​ള്ളി​യ​ത് പി​ടി​കു​കൂ​ടി. 7000 രൂ​പ പി​ഴ​യ​ട​പ്പി​ച്ചു.​എം.​എം. ആ​ർ​ക്കേ​ട് എ​ന്ന സ്ഥാ​പ​ന ഉ​ട​മ​യി​ൽ നി​ന്നു​മാ​ണ് പി​ഴ​യ​ട​പ്പി​ച്ച​ത്. സ​മീ​പ​വാ​സി​ക​ൾ അ​റി​യി ച്ച ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു ലൂ​യി സി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ സ​ജു, ബി​ജോ​യ് മ​ത്യു ,ബൈ​ജു എ​ന്നി​വ​ര​ടങ്ങി​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രാ​ണ് സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന യ​ജ്ഞ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​നം ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ കെ.​മ​ധു മാ​ലി​ന്യ​നി​ർ മ്മാ​ർ​ജ​ന യ​ജ്ഞ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ചു വ​രി​ക​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കാ നും ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.