ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
Friday, August 23, 2019 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​രി​ൽ ഇ​ത്തി​രി​വെ​ട്ടം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ നി​ർ​ധ​ന വി​ദ്യാ​ർ​ത്ഥി​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ല്കി. പ​ള്ളി​ക്കു​ന്ന് പാ​ല​ക്ക​ൽ റു​ക്സാ​ന​യു​ടെ മ​ക​നും കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷി​ബി​ലി​യു​ടെ ചി​കി​ത്സാ നി​ധി​യി​ലേ​ക്കാ​ണ് സ​ഹാ​യം ന​ല്കി​യ​ത്.
മ​ജ്ജ​യി​ലെ കാ​ൻ​സ​ർ​ബാ​ധ മൂ​ലം യാ​ത​ന​യ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്ക് പ​ണം സ്വ​രൂ​പി​ച്ച് ന​ല്കി​യാ​ണ് ഇ​ത്തി​രി​വെ​ട്ടം വാ​ട്സ് ആ​പ്പ് കൂ​ടാ​യ്മ​കാ​രു​ണ്യ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​യ​ത്. ഒ​രു ല​ക്ഷ​ത്തി എ​ണ്‍​പ​ത്തി അ​യ്യാ​യി​രം രൂ​പ​യാ​ണ് സ്വ​രൂ​പി​ച്ച​ത്.
ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​മ​രം​പു​ത്തൂ​ർ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്തി​രി​വെ​ട്ടം. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് നി​ല​ന്പൂ​രി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഷി​ബി​ലി​യു​ടെ മാ​താ​വി​ന് ചെ​ക്ക് കൈ​മാ​റി. കെ.​കെ.​വി​നോ​ദ് കു​മാ​ർ മാ​സ്റ്റ​ർ, റ​ഷീ​ദ് കു​മ​രം​പു​ത്തൂ​ർ, ടി.​കെ.​ഷ​മീ​ർ, ഹം​സ.​കെ, ബി​ജു.​കെ, ഷൗ​ക്ക​ത്ത് പ​ടി​ഞ്ഞാ​റ്റി, ര​മേ​ഷ് നാ​വാ​യ​ത്ത്, സു​ശാ​ന്ത് സ​ന്നി​ഹി​ത​രാ​യി.