ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി സംഘടിപ്പിച്ചു
Sunday, September 8, 2019 11:40 PM IST
നെന്മാ​റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും, ക​ട​ന്പി​ടി ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. നെന്മാ​റ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ജെ. ​ര​ശ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ​മാ​രാ​യ സി.​മോ​ഹ​ൻ​ദാ​സ്, കെ.​എ​സ്.​ഷൈ​ൻ, സം​ഘം സെ​ക്ര​ട്ട​റി കെ.​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശു​ദ്ധ​മാ​യ പാ​ലു​ൽ​പ്പാ​ദ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ജെ.​ര​ശ്മി ക്ലാ​സ്സെ​ടു​ത്തു.

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്

ശ്രീ​കൃ​ഷ്ണ​പു​രം:​ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി​ക്കെ​തി​രെ എ​ൽ ഡി ​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം ന​ൽ​കി. എ​ൽ ഡി​എ​ഫി​ലെ സി​പി​എം എ​ട്ടാം വാ​ർ​ഡ് എ​ള​ന്പു​ല​ശ്ശേ​രി മെ​ന്പ​ർ എ. ​സു​ന്ദ​ര​നാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​റി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.