ഓ​ണ​നാ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കു​തി​രാ​നി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ഓ​ട്ട​യ​ട​യ്ക്ക​ൽ
Tuesday, September 10, 2019 11:23 PM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ണ​നാ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കു​തി​രാ​നി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ക​രാ​ർ​ക​ന്പ​നി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ഓ​ട്ട​യ​ട​യ്ക്ക​ൽ സം​വി​ധാ​നം. മി​നി​ലോ​റി​യി​ൽ ന​ന​യ്ക്കാ​ത്ത കോ​ണ്‍​ക്രീ​റ്റ് മി​ക്സ​റാ​ണ് കു​ഴി​യ​ട​ക്കാ​ൻ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ള്ള​ത്.

കു​തി​രാ​ൻ​കു​ന്നി​ൻ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ റോ​ഡി​ലെ കു​ഴി വ​ലു​താ​യാ​ൽ ഈ ​സ​ഞ്ച​രി​ക്കു​ന്ന സം​വി​ധാ​നം സ്ഥ​ല​ത്തെ​ത്തി കു​ഴി​യി​ൽ കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ർ നി​റ​ക്കും. ഈ ​സം​വി​ധാ​നം ഇ​ട​യ്ക്കി​ടെ ഇ​വി​ടെ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും.

കു​തി​രാ​ൻ​വ​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​യാ​ൽ ത​ന്നെ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റെ​വി​ടെ​യും വാ​ഹ​ന​ങ്ങ​ൾ കി​ട​ന്നാ​ൽ വേ​റെ ഏ​തെ​ങ്കി​ലും വ​ഴി​ക്കു പു​റ​ത്തു​ക​ട​ന്ന് ര​ക്ഷ​പ്പെ​ടാം.

ഇ​രു​ന്പു​പാ​ല​ത്തി​ലും കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​മാ​ണ് പ്ര​ധാ​ന​മാ​യും വ​ലി​യ കു​ഴി രൂ​പ​പ്പെ​ടു​ന്ന​ത്. കൊ​ന്പ​ഴ വി​ല്ല​ൻ​വ​ള​വി​ലും വ​ഴു​ക്കും​പാ​റ​യി​ലും റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​കു​ഴി​ക​ളെ​ല്ലാം ചാ​ടി​ക​ട​ന്ന് വാ​ഹ​ന​ങ്ങ​ൾ പോ​കും.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ക്കും. എ​ന്നാ​ൽ ര​ണ്ടു​ദി​വ​സം മ​ഴി​മാ​റി നി​ന്നാ​ൽ റോ​ഡി​ൽ നി​ര​ത്തി​യ ഈ ​മി​ക്സ​റെ​ല്ലാം ഉ​ണ​ങ്ങി പി​ന്നെ പൊ​ടി​യി​ൽ മു​ങ്ങി​യാ​കും വാ​ഹ​ന​ങ്ങ​ൾ പോ​കു​ക. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ടി​നി​റ​ഞ്ഞ് യാ​ത്ര​ക്കാ​രും അ​സ്വ​സ്ഥ​രാ​കും. മ​ഴ​മാ​റി​യാ​ൽ ന​ല്ല​രീ​തി​യി​ലു​ള്ള റീ​ടാ​റിം​ഗ് കൊ​ണ്ടു മാ​ത്ര​മേ കു​തി​രാ​ൻ കു​രു​ക്ക് മ​റി​ക​ട​ക്കാ​ൻ ക​ഴി​യൂ. ഇ​തെ​ല്ലാം താ​ത്കാ​ലി​ക സൂ​ത്ര​പ​ണി​ക​ൾ മാ​ത്രം.