വ​ഴി​യ​രി​കി​ൽ വീ​ണ്ടും മാ​ലി​ന്യം; ശു​ചി​ത്വ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Tuesday, September 10, 2019 11:23 PM IST
പു​തു​പ്പ​രി​യാ​രം: ക്ലീ​ൻ പു​തു​പ്പ​രി​യാ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​യ​രി​കി​ൽ വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ശു​ചി​ത്വ​ന​ട​പ​ടി​ക​ളും തു​ട​ങ്ങി.
പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റു​ടെ ഓ​ണ​ക്കാ​ല​ത്തെ ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കൂ​ടാ​തെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​ര​വും ക​ണ്ടെ​ത്തി.
ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റു​ടെ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യം നീ​ക്കം​ചെ​യ്തു തു​ട​ങ്ങി.
ഇ​തു​പ്ര​കാ​രം താ​ണാ​വ്, പ​ഴ​യ പ​ഞ്ചാ​യ​ത്ത്, വ​ള്ളി​ക്കോ​ട് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്തു.
പേ​ഴും​ക​ര ബൈ​പാ​സി​ലെ മാ​ലി​ന്യം ര​ണ്ടു​ത​വ​ണ നീ​ക്കം ചെ​യ്തി​ട്ടും ഇപ്പോ​ഴും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ക​യാ​ണ്.