ജേസീ വാരാഘോഷം ഉദ്ഘാടനം
Tuesday, September 10, 2019 11:25 PM IST
പാ​ല​ക്കാ​ട്: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ ​സി ഐ ​പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഭാ​ര​ത​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ വ​ലി​യ പ​ങ്കു വ​ഹി​ക്കാ​നു​ണ്ടെ​ന്ന് എം​പി വി.​കെ ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു . ജെ ​സി ഐ ​പാ​ല​ക്കാ​ടി​ന്‍റെ പൊ​തു​ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യാ​യ ജേ​സീ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . നൂ​ർ​ജ​ഹാ​ൻ​സ് ഓ​പ്പ​ണ്‍ ഗ്രി​ല്ലി​ൽ വെ​ച്ച് ന​ട​ന്ന ഉ​ദ​ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്് റം​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ ​സി ഐ ​മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യ വാ​ര്യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ . ​ഷ​ബീ​ന ഷെ​യ്ഖ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ർ​ഷ എ​സ്. കു​മാ​ർ, സ​മീ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു .കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​ഞ്ചി​രി മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ ഹ​ൻ​ഷി​ക , ശി​വ​ദ മ​നീ​ഷ്, ഇ​മ​യ എ​ന്നി​വ​ർ​ക്ക് എം​പി സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. സ​ല്യൂ​ട്ട് ദി ​പാ​ട്രി​യ​ട് അ​വാ​ർ​ഡ് ജേ​താ​വ് ഷെ​യ്ഖ് മു​സ്ത​ഫ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ 20 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ദ​ന്ത പ​രി​ശോ​ധ​ന​യും ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും സൗ​ജ​ന്യ ടൂ​ത്ത് പേ​സ്റ്റ് വി​ത​ര​ണ​വും ന​ട​ത്തി .