പ​ഴ​ങ്ങ​ളു​ടെ കാ​ട് ഫു​ഡ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, September 10, 2019 11:25 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ഴ​ങ്ങ​ളു​ടെ കാ​ട് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.
തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വ​ക​പ്പു​മേ​ധാ​വി ഡോ. ​എ.​ശോ​ഭ​ന, കൃ​ഷി​വ​കു​പ്പ് ജോ​യ​ന്‍റ് ഡ​യ​റ​ക്ട​ർ ബേ​ബി ഗി​രി​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ശ്രീ​കൃ​ഷ്ണ​പു​രം ജൈ​വ​ക​ർ​ഷ​ക സ​മി​തി​യാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഫു​ഡ് ഫോ​റ​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ൾ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ചെ​യ്തു.
മാ​നേ​ജിം​ഗ് സെ​ക്ര​ട്ട​റി പി.​എ.​കാ​ളി​ദാ​സ​ൻ, പ്രി​ൻ​സി​പ്പ​ൽ സു​ധാ​ക​ര​ൻ മാ​സ്റ്റ​ർ, സു​രേ​ഷ് മാ​സ്റ്റ​ർ, റ​ജി ജോ​സ​ഫ് എന്നിവർ പ​ങ്കെ​ടു​ത്തു.