സ​ത്യ​സ​ന്ധ​ത​ക്ക് മ​റ്റൊ​രു മാ​തൃ​ക​യാ​യി മ​ണ്ണാ​ർ​ക്കാ​ട്ടെ യു​വ വ്യാ​പാ​രി ഫൈ​സ​ൽ
Thursday, September 12, 2019 11:22 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളും ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു​ന​ൽ​കി യു​വ​വ്യാ​പാ​രി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം. ഓ​ണ​ത്തി​ന് ത​ലേ​ദി​വ​സ​മാ​ണ് 8000 രൂ​പ​യും ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ​യും അ​ട​ങ്ങി​യ പേ​ഴ്സ് മ​ണ്ണാ​ർ​ക്കാ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് മു​ൻ​വ​ശ​ത്തു​നി​ന്നും ഫൈ​സ​ലി​ന് വീ​ണു കി​ട്ടി​യ​ത്.
ഉ​ട​നെ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി ഫൈ​സ​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ പേ​ഴ്സ് ഏ​ല്പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പേ​ഴ്സ് ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ സു​ധീ​ഷി​ന്‍റ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ധീ​ഷ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പേ​ഴ്സ് കൈ​പ്പ​റ്റി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് മെ​ന്പ​റും മ​ണ്ണാ​ർ​ക്കാ​ട് കെ​ടി​എം സ്കൂ​ളി​ന് സ​മീ​പ​ത്തെ ഇ​ൻ​ഡ്യ​ൻ കാ​ർ അ​ക്സ​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യും ആ​ണ് ഫൈ​സ​ൽ.