വനംവകുപ്പിന്‍റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: ലതിക സുഭാഷ്
Thursday, September 12, 2019 11:22 PM IST
അ​ഗ​ളി: മ​ല​യോ​ര ക​ർ​ഷ​ക​രോ​ട് വ​നം വ​കു​പ്പ് തു​ട​രു​ന്ന ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്. കോ​ട്ട​മ​ല ഉൗ​രി​ൽ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ഉ​ത്രാ​ട നാ​ളി​ൽ കു​റു​ക്ക​ൻ​കു​ണ്ടി​ലെ ക​ർ​ഷ​ക​ന്‍റെ കൃ​ഷി​ത്തോ​ട്ടം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ക​ർ​ഷ​ക​നെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​വു​മു​ണ്ടാ​യി. പ​ട്ട​യ​വും മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ളും കൈ​വ​ശ​മു​ള്ള കൃ​ഷി​ഭൂ​മി​യി​ലാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ കു​റു​ക്ക​ൻ​കു​ണ്ടി​ൽ 2017 ലും ​അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് പൂ​ർ​ണ​സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട, അ​വ​രെ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ്ട സ​ർ​ക്കാ​രാ​ണ് വേ​ദ​നാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൃ​ഷി​ക്കാ​രെ ദ്രോ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ കെ​ടു​തി​യി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ. ഈ ​അ​വ​സ​ര​ത്തി​ൽ ദ്രോ​ഹ​ന​ട​പ​ടി​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന വ​നം​വ​കു​പ്പി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ല​തി​ക സു​ഭാ​ഷ് അ​റി​യി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​ത, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​മാ​രി, ഡി​സി​സി അം​ഗം പി. ​സി ബേ​ബി മ​റ്റ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭം ബാ​ധി​ച്ച ചി​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.