മുപ്പതോളം കുടുംബങ്ങളുടെ ആശ്രയമായ പാറക്കുളം പായൽമൂടി മലിനമാകുന്നു
Thursday, September 12, 2019 11:23 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ആ​റാം വാ​ർ​ഡ് പാ​റ​മേ​ട്ടി​ൽ മു​പ്പ​തോ​ളംകു​ടും​ബ​ങ്ങ​ൾ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തിനും ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​റ​മ​ട​യി​ലെ മ​ലി​ന​ജ​ലം. പാ​യ​ൽ മു​ടി​കെ​ട്ടിയ ​ജ​ല​ത്തി​നു ക​റു​പ്പു നി​റ​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. സ​മീ​പ​ത്ത് കു​ള​മി​ല്ലാത്ത​തി​നാ​ൽ മു​ന്പ്് ക്വാ​റി പ്ര​വ​ർ​ത്തി​ച്ച​തു മൂ​ല​മു​ണ്ടാ​യ പാ​റ​മ​ട​യിൽ ​കെ​ട്ടി നി​ൽ​ക്കു​ന്ന ജ​ല​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ കു​ളി​ക്കു​ന്ന​തി​നും നാ​ൽ​ക്കാ​ലി​ക​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് വേ​ന​ലി​ൽ വെ​ള്ളം വ​റ്റി​യ​തോ​ടെ ചെ​ടി​തു​പ്പുക​ളും വ​ള​ർ​ന്നു പ​ന്ത​ലി​ച്ച​തു​മൂ​ല​മാ​ണ് വെ​ള്ളം മ​ലി​ന​പ്പെ​ടാ​ൻ കാ​ര​ണമാ​യി​രി​ക്കു​ന്ന​ത്്.
ചെ​ടി​തു​പ്പു​ക​ളും​ച​ണ്ടി​യും ത​ഴ​ച്ച് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. മു​ന്പ് ് കു​ള​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്നൊ​രാ​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ച​ണ്ടി​ക്ക​ട​യി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട്.
നി​റ​വ്യ​ത്യാ​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​വു​ന്ന​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ണ്ടാ​മു​മെ​ന്ന​താ​ണ് സ​മി​പ​വാ​സി​ക​ളുടെ ​ആ​ശ​ങ്ക. മു​ന്പ്് വേ​ന​ൽ​സ​മ​യ​ങ്ങ​ളി​ൽ കു​ള​ങ്ങ​ൾ വ​റ്റി​യാ​ൽ ദൂ​രദി​ക്കി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പാ​റ​ക്കു​ള ത്തി​ൽ കു​ളി​ക്കാ​നെ​ത്താ​റു​ണ്ടാ​യി​രു​ന്നു. കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് മ​റ്റൊ​രു അ​പ​ക​ടം ഉ​ണ്ടാ​വു​ന്ന​തി​നു മു​ൻ​പ് ശു​ചീ​ക​ര​ണം ന​ട​ത്തണ​മെ​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം