ദേ​ശീ​യ വ​നം ര​ക്ത​സാ​ക്ഷി​ദി​നം
Thursday, September 12, 2019 11:23 PM IST
പാ​ല​ക്കാ​ട്: ദേ​ശീ​യ​വ​നം ര​ക്ത​സാ​ക്ഷി​ദി​നം ജി​ല്ല​യി​ൽ ആ​ച​രി​ച്ചു. സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല വ​ർ​ക്കിം​ഗ് പ്ലാ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് സൈ​നു​ലാ​ബു​ദ്ദീ​ൻ ബ​ലി​ദാ​നി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ റ​സാ​ഖ് ര​ക്ത​സാ​ക്ഷി ദി​ന സ​ന്ദേ​ശം ന​ൽ​കി.
കെഎ​ഫ് പി​എ​സ് എ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹാ​ഷിം ,കെ ​എ​സ് എ​ഫ് പി ​എ​സ് ഒ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് , കെ ​എ​ഫ് പി ​എ​സ് എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​എ​സ് ഭ​ദ്ര​കു​മാ​ർ , കെ ​എ​ഫ് ഡി ​എ യു​ടെ മു​ര​ളി എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. വ​ന​പാ​ല​ക​ർ വ​നം ബ​ലി​ദാ​നി​ക​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി സ​ല്യൂ​ട്ട് ന​ൽ​കി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.