ജ​ല​ശു​ദ്ധി പ​രി​ശോ​ധി​ച്ചു
Sunday, September 15, 2019 12:49 AM IST
പാ​ല​ക്കാ​ട്: ജേ​സി വ​രാ​ഘോ​ഷ​ത്തി​ന്‍റെ ആ​റാം​ദി​ന​ത്തി​ൽ ശു​ദ്ധ​ജ​ലം, ശു​ചി​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജെ​സി​ഐ പാ​ല​ക്കാ​ട് വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പു​ത്തൂ​ർ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നി​ൽ ജ​ല​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും നൂ​റു​കി​ണ​റു​ക​ളി​ൽ സൗ​ജ​ന്യ ജ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തി.

കൂ​ടാ​തെ കൊ​പ്പം ഗ​വ​ണ്മെ​ന്‍റ എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് കൈ​ക​ഴു​കാ​ൻ വാ​ഷ് ബേ​സി​ൻ നി​ർ​മി​ച്ചു​ന​ല്കി. പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ്, അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി​ത്ത്, അ​ൻ​ഷാ​ദ്, ഡോ. ​ഷ​ബീ​ന, ജോ​യ്, നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​തീ​ഷ്, നി​സാ​ർ, കൗ​ണ്‍​സി​ല​ർ പ്രി​യ വെ​ങ്ക​ടേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.