കൊ​ടു​വാ​യൂ​ർ ടൗ​ണ്‍ റോ​ഡി​ൽ മ​ലി​ന​ജ​ലവും ദു​ർ​ഗ​ന്ധവും: യാ​ത്ര​ക്കാ​ർ പൊ​റു​തി​മു​ട്ടു​ന്നു
Sunday, September 15, 2019 10:55 PM IST
കൊ​ടു​വാ​യൂ​ർ: പു​തു​ന​ഗ​രം റോ​ഡി​ൽ ബ​സ് ക​യ​റു​ന്ന സ്ഥ​ല​ത്ത് അ​ഴു​ക്ക്ചാ​ൽ അ​ട​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ൽ ക​വി​ഞ്ഞൊഴു​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​വാ​തെ വ​ല​യു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മി​ല്ലാ​ത്തതി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലാ​ണ് യാ​ത്ര​ക്കാ​ർ നി​ൽ​ക്കാ​റു​ള്ള​ത്.

മ​ലി​ന​ജ​ലം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്തും വ​സ്ത്ര​ങ്ങ​ളി​ലും തെ​റി​ച്ചു വീ​ഴു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു കൂ​ടാ​തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്ക് വെ​ച്ചി​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും മ​ലി​ന​ജ​ലം വീ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​രി​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഉ​പ​യോ​ഗ ശു​ന്യ​മാ​യ ട​യ​റു​ക​ൾ നി​ര​ത്തി വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തു വ​രു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട്, കു​ഴ​ൽ​മ​ന്ദം റോ​സി​ലും മാ​ലി​ന്യം റോ​ഡി​ൽ കു​മി​ഞ്ഞ് കൂ​ടി കി​ട​പ്പാ​ണ്. വീ​തി കു​റ​ഞ്ഞ ടൗ​ണ്‍​റോ​ഡാ​ണെ​ന്ന​തി​നാ​ൽ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നും മാ​ലി​ന്യം ത​ട​സ്സ​മാ​വു​ക​യാ​ണ്.