നൊ​ച്ചൂ​ർ വ​ള​വു​റോ​ഡി​ൽ വീ​ണ്ടും മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി
Sunday, September 15, 2019 10:55 PM IST
കൊ​ടു​വാ​യൂ​ർ: നൊ​ച്ചൂ​ർ വ​ള​വു​റോ​ഡി​ൽ വീ​ണ്ടും ചാ​ക്കി​ൽ കെ​ട്ടിമാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യി. കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ നി​ന്നും വ്യാ​പാ​രി​ക​ൾ ചാ​ക്കി​ൽ കെ​ട്ടി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യാ​ണ് സ​മി​പ​വാ​സി​ക​ളു​ടെ പ​രാ​തി. കോ​ഴി​യി​റ​ച്ചി​മാ​ലി​ന്യ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. മ​ഴ​ചാ​റു​ന്ന​തോ​ടെ മാ​ലി​ന്യ ദു​ർ​ഗ​ന്ധം സ​മീ​പ​വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത് താ​മ​സ​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. മാം​സ മാ​ലി​ന്യം ഭ​ക്ഷി​ക്കാ​ൻ തെ​രു​വു​നാ​യ​ക​ൾ എ​ത്തു​ന്ന​ത് കാ​ൽ​ന​ട , ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രക്കാ​ർ​ക്ക് സ്ഥി​രം ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ നൊ​ച്ചൂ​ർ വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ളും കൂ​ടെ പോ​വേ​ണ്ടതാ​യി​ട്ടു​ണ്ട്. മു​ന്പു പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട ഇ​രു​നൂ​റുമീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ പെ​രു​കി യ​തോ​ടെ നാ​ട്ടു​ക​ർ മാ​ലി​ന്യം നീക്കം ചെ​യ്യാ​ൻ ഉ​പ​രോ​ധ​സ​മ​ര​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു.​ ഇ​തിനെ ​തു​ട​ർ​ന്നു റോ​ഡി​നി​രു​വ​ശ​ക്ക് ഗ്രീ​റ്റ് ചെ​യ്തു് ശു​ചീ​ക​ര​ണം ന​ട​ത്തി.​ഇ​തോ​ടെ​യാ​ണ് മാ​ലി​ന്യം​കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് ത​ള്ളാൻ ​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.