നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, September 16, 2019 12:33 AM IST
പാ​ല​ക്കാ​ട്: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ വീ​ടി​ന്‍റെ സ്ലാ​ബി​ടി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ല​ന്പു​ഴ ക​ടു​ക്കാം കു​ന്ന് മു​ല്ല​ക്ക​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ര​മേ​ഷാ​ണ്(38) ഇ​ന്ന​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്കാ​ണ് അ​പ​ക​ടം, താ​രേ​ക്കാ​ട് കൊ​പ്പം രാ​ജാ സ്ട്രീ​റ്റി​ലെ അ​സീ​സി​ന്‍റെ വീ​ട് പു​തു​ക്കി പ​ണി​യു​ന്ന​തി​നി​ടെ സ്ലാ​ബി​ടി​ഞ്ഞ് വീ​ണ് ഗു​രു​ത​ര​മാ​യ പ​രു​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും കു​ടു​ങ്ങി കി​ട​ന്ന ര​മേ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദഗ്ദ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ​ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ:​സൗ​മി​നി. മ​ക്ക​ൾ: സൗ​ന്ദ​ര്യ, സ​ന്ധ്യ.